എഐ മോതിരവും എഐ ബഡ്സും പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്; മാർച്ച് 20ന് പുറത്തിറങ്ങിയേക്കും | Infinix AI Ring And AI Buds To Be Launched Soon Alog With Infinix Note 50 Series Malayalam news - Malayalam Tv9

Infinix AI Ring : എഐ മോതിരവും എഐ ബഡ്സും പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്; മാർച്ച് 20ന് പുറത്തിറങ്ങിയേക്കും

Published: 

18 Mar 2025 14:43 PM

Infinix AI Ring And AI Buds: ഇൻഫിനിക്സിൻ്റെ എഐ റിങും എഐ ബഡ്സും പുറത്തിറങ്ങുന്നു. മാർച്ച് 20നാവും ഇത് അവതരിപ്പിക്കുക. ഇവയ്ക്കൊപ്പം ഇൻഫിനിക്സ് നോട്ട് 50 സീരീസും അവതരിപ്പിക്കും.

1 / 5ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോതിരവും ബഡ്സും പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്. ഇൻഫിനിക്സ് എഐ റിങ്, ഇൻഫിനിക്സ് എഐ ബഡ്സ് എന്ന പേരിലാണ് കമ്പനി പുതിയ വെയറബിൾസ് പുറത്തിറക്കുക. മാർച്ച് 20ന് രണ്ട് എഐ വെയറബിൾസും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇതോടൊപ്പം ഇൻഫിനിക്സ് നോട്ട് 50 സീരീസും പുറത്തിറക്കും. (Image Courtesy - Pexels)

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോതിരവും ബഡ്സും പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്. ഇൻഫിനിക്സ് എഐ റിങ്, ഇൻഫിനിക്സ് എഐ ബഡ്സ് എന്ന പേരിലാണ് കമ്പനി പുതിയ വെയറബിൾസ് പുറത്തിറക്കുക. മാർച്ച് 20ന് രണ്ട് എഐ വെയറബിൾസും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇതോടൊപ്പം ഇൻഫിനിക്സ് നോട്ട് 50 സീരീസും പുറത്തിറക്കും. (Image Courtesy - Pexels)

2 / 5

ഇൻഫിനിക്സ് നോട്ട് 50 സീരീസ് ആഗോളമാർക്കറ്റിലാണ് അവതരിപ്പിക്കുക. സീരീസിൽ ഒരു ബേസ് മോഡലും പ്രോ മോഡലും പ്രോ പ്ലസ് മോഡലും ഉണ്ടാവും. ഇത് ഈ മാസാരംഭത്തിൽ ഇൻഡോനേഷ്യൻ മാർക്കറ്റിൽ ഈ മോഡൽ അവതരിപ്പിച്ചിരുന്നു. ബാക്കിയുള്ള രാജ്യങ്ങളൊലൊക്കെ മാർച്ച് 20നാവും ഈ മോഡൽ അവതരിപ്പിക്കുക. (Image Courtesy - Social Media)

3 / 5

മാർച്ച് 20ന് ഇന്ത്യൻ സമയം രാത്രി 7.30നാവും ഇവൻ്റ് നടക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലേക്കും കടക്കാനുള്ള കമ്പനിയുടെ ശ്രമമാണ് എഐ റിങിനും എഐ ബഡ്സിനും പിന്നിൽ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് കമ്പനികളുടെ ഇതേ പ്രൊഡക്റ്റുകളെക്കാൾ വൻ വിലക്കുറവിലാവും ഇവ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Courtesy - Social Media)

4 / 5

രണ്ട് നിറങ്ങളിലാവും എഐ റിങ് പുറത്തിറങ്ങുകയെന്നാണ് സൂചനകൾ. സ്ലീപ് ട്രാക്കിങ്, ഹാർട്ട് റേറ്റ് മോണിട്ടറിങ്, ബ്ലഡ് ഓക്സിജൻ ലെവൽ മെഷർമെൻ്റ് തുടങ്ങി വിവിധ ഫീച്ചറുകൾ സ്മാർട്ട് റിങിൽ ഉണ്ടാവും. ചാർജിംഗ് കേസുൾപ്പെടെയാവും റിങ് പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Courtesy - Pexels)

5 / 5

എഐ ബഡ്സിലാവട്ടെ, നോയിസ് ക്യാൻസലേഷൻ അടക്കമുള്ള സൗകര്യങ്ങളുണ്ടാവും. ട്രാൻസിലേഷനും എഐ ബഡ്സിൻ്റെ സവിശേഷതയാണ്. ചാർജിങ് കേസിൽ ടച്ച് സ്ക്രീൻ ഉണ്ടാവുമെന്നാണ് വിവരം. ഇതിലൂടെ ഫോണിലെ ക്യാമറ കൈകാര്യം ചെയ്യാനും മ്യൂസിക് നിയന്ത്രിക്കാനുമൊക്കെ സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. (Image Courtesy - Pexels)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം