രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തോല്പിച്ച് പഞ്ചാബ് കിംഗ്സ് ഫൈനലിലെത്തിയതോടെ ഐപിഎലിൽ ഇത്തവണ ഒരു പുതിയ ചാമ്പ്യനെ കാണാം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് ജൂൺ മൂന്ന്, ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരിൽ പഞ്ചാബ് കിംഗ്സിനെ നേരിടുക. (Image Courtesy - Social Media)
1 / 5
പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും 2008ലെ ആദ്യ സീസൺ മുതൽ ഐപിഎൽ കളിക്കുന്ന ടീമുകളാണ്. ജൂൺ മൂന്ന് രാത്രി അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് ഈ ടീമുകളിൽ ഒരു ടീമിൻ്റെ 17 വർഷം നീണ്ട ആഗ്രഹസഫലീകരണം ക്രിക്കറ്റ് ആരാധകർ കാണും.
2 / 5
നയിച്ച ടീമുകളെയെല്ലാം പ്ലേ ഓഫിലെത്തിക്കാനായെന്ന റെക്കോർഡിനൊപ്പം പഞ്ചാബ് ക്യാപ്റ്റൻ ശ്രേയാസ് അയ്യരെക്കാത്ത് മറ്റൊരു റെക്കോർഡും അഹ്മദാബാദിലുണ്ട്. രണ്ട് ടീമുകൾക്കായി ഐപിഎൽ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റൻ. ആദ്യ കിരീടം കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കൊപ്പമായിരുന്നു.
3 / 5
ഡൽഹി ക്യാപിറ്റൽസിലായിരുന്നു ശ്രേയാസിൻ്റെ ക്യാപ്റ്റൻസിയുടെ തുടക്കം. 13 സീസണ് ശേഷം ഡൽഹി ഫൈനൽ കണ്ടു. പിന്നീട് കഴിഞ്ഞ വർഷം കൊൽക്കത്തയ്ക്ക് 10 കൊല്ലത്തിന് ശേഷം കിരീടം സമ്മാനിച്ചു. ഇക്കൊല്ലം 11 വർഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് പഞ്ചാബിൻ്റെ ഫൈനൽ പ്രവേശനം.
4 / 5
അനിൽ കുംബ്ലെ, ഷെയിൻ വാട്സൺ, കെവിൻ പീറ്റേഴ്സൺ, രാഹുൽ ദ്രാവിഡ്, ഡാനിയൽ വെട്ടോറി, വിരാട് കോലി തുടങ്ങിയ മഹാരഥന്മാർക്ക് സാധിക്കാത്ത ഒരു ഭാഗ്യമാണ് രജത് പാടിദാറിനെ കാത്തിരിക്കുന്നത്. ആർസിബിയ്ക്ക് കന്നിക്കിരീടം. ഇത്തരത്തിൽ രണ്ട് ടീമിനും ജൂൺ മൂന്ന് ചരിത്രത്തിലെ തന്നെ സുപ്രധാന ദിവസമാണ്.