5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ആ 18 കോടി വെറുതെയായില്ലെന്ന് തെളിയിച്ച് ചഹല്‍; പരീക്ഷണഘട്ടങ്ങളെ അതിജീവിച്ച് പഞ്ചാബിന്റെ പോരാളി

Yuzvendra Chahal: സീസണിലെ ഏറ്റവും വിലയേറിയ സ്പിന്നറാണ് ചഹല്‍. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട സ്പിന്‍ മാന്ത്രികതയെ 18 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് വരെ ഈ സീസണില്‍ തിളങ്ങാന്‍ ചഹലിന് സാധിച്ചിരുന്നില്ല

jayadevan-am
Jayadevan AM | Published: 16 Apr 2025 19:42 PM
111ന് പുറത്തായ ഒരു ടീം. എത്ര ഓവറുകള്‍ക്കുള്ളില്‍ എതിര്‍ ടീം വിജയിക്കുമെന്ന് മാത്രമറിയാന്‍ കാത്തിരുന്ന ആരാധകര്‍. പക്ഷേ, വിലയിരുത്തലുകളെ തട്ടിതെറിപ്പിച്ച് 16 റണ്‍സിന്റെ കിടിലന്‍ ജയം ആ ടീം സ്വന്തമാക്കുമ്പോള്‍ ആ മത്സരം എത്രത്തോളം ആവേശകരമായിരുന്നുവെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തെക്കുറിച്ചാണ് (Image Credits: PTI)

1 / 5
വെറും 111ന് റണ്‍സിന് പഞ്ചാബ് പുറത്തായി. അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേസിനെ 15.1 ഓവറില്‍ 95 റണ്‍സിന് പഞ്ചാബ് ചുരുട്ടിക്കെട്ടി. കൊല്‍ക്കത്തയെ നിഷ്പ്രഭമാക്കിയ പഞ്ചാബ് ബൗളിങിനെ മുന്നില്‍ നിന്ന് നയിച്ചൊരു താരമുണ്ട്. പേര് യുസ്വേന്ദ്ര ചഹല്‍

2 / 5
നാലോവറില്‍ 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകളാണ് താരം പിഴുതത്. അജിങ്ക്യ രഹാനെ, ആങ്ക്രിഷ് രഘുവന്‍ശി, റിങ്കു സിങ്, രമണ്‍ദീപ് സിങ് എന്നീ എന്തിനും പോന്ന ബാറ്റര്‍മാരെ ചഹല്‍ പവലിയനിലേക്ക് മടക്കി അയച്ചു. കളിയിലെ താരവുമായി

3 / 5
ഐപിഎല്‍ 2025 സീസണിലെ ഏറ്റവും വിലയേറിയ സ്പിന്നറാണ് ചഹല്‍. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട സ്പിന്‍ മാന്ത്രികതയെ 18 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് വരെ ഈ സീസണില്‍ തിളങ്ങാന്‍ ചഹലിന് സാധിച്ചിരുന്നില്ല.

4 / 5
സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ താരമെറിഞ്ഞത് 15 ഓവര്‍. വഴങ്ങിയത് 167 റണ്‍സ്. നേടിയത് രണ്ട് വിക്കറ്റ്. പല മത്സരങ്ങളിലും നാലോവര്‍ പോലും എറിയാന്‍ സാധിച്ചതുമില്ല. ചഹല്‍ 18 കോടി അര്‍ഹിച്ചിരുന്നോ എന്ന ചോദ്യമുയര്‍ത്തിയവര്‍ ഇനി വായടയ്ക്കും. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലൂടെ ചഹല്‍ എല്ലാത്തിനും ഉത്തരം നല്‍കി

5 / 5