AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: പഞ്ചാബ് ഒന്നാമത്, മുംബൈ നാലാമത്; പ്ലേ ഓഫ് സ്പോട്ടുകളായി

IPL Playoff Teams: ഐപിഎലിൽ പഞ്ചാബ് കിംഗ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് അടുത്ത സ്ഥാനങ്ങളിൽ.

abdul-basith
Abdul Basith | Published: 28 May 2025 07:40 AM
ഇത്തവണ ഐപിഎൽ സീസണിലെ പ്ലേ ഓഫ് സ്പോട്ടുകളായി. പഞ്ചാബ് കിംഗ്സ് ആണ് ഒന്നാം സ്ഥാനത്ത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ തകർപ്പൻ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രണ്ടാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസ് മൂന്നാമതും  മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. (Image Courtesy - Social Media)

1 / 5
19 പോയിൻ്റുമായാണ് പഞ്ചാബ് കിംഗ്സ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയ പഞ്ചാബ് പ്ലേ ഓഫിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കുകയായിരുന്നു. ബെംഗളൂരു - ലഖ്നൗ മത്സരം അവസാനിച്ചതോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

2 / 5
ബെംഗളൂരുവിനും 19 പോയിൻ്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റാണ് ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി ആധികാരികമായാണ് ആർസിബിയുടെ പ്രവേശനം. ഈ കളി തോറ്റിരുന്നെങ്കിൽ ആർസിബി സീസൺ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തേനെ.

3 / 5
സീസൺ തുടക്കം മുതൽ ആധികാരികതയോടെ മത്സരങ്ങൾ വിജയിച്ചുവന്ന ഗുജറാത്ത് ഏറെക്കുറെ ഒന്നാം സ്ഥാനം ഉറപ്പിച്ചതാണ്. എന്നാൽ, അവസാന ചില മത്സരങ്ങളിൽ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. ഇതോടെ 18 പോയിൻ്റുമായി ഗുജറാത്ത് ടൈറ്റൻസ് മൂന്നാം സ്ഥാനത്തെത്തി.

4 / 5
മോശം തുടക്കത്തിൽ നിന്ന് തുടർവിജയങ്ങളുമായി പ്ലേ ഓഫ് പോരിലെത്തിയ മുംബൈയ്ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയാൽ 1/2 സ്ഥാനങ്ങളുറപ്പിക്കാമായിരുന്നു. പ്ലേ ഓഫ് ടീമുകൾക്കെതിരെ ഒരു വിജയം പോലുമില്ലെന്നതാണ് 16 പോയിൻ്റുമായി നാലാമതുള്ള മുംബൈയുടെ ആശങ്ക.

5 / 5