മുംബൈക്കെതിരെയും സഞ്ജു കളിച്ചേക്കില്ല; സൂചന നൽകി രാഹുൽ ദ്രാവിഡ് | IPL 2025 Rahul Dravid Hints Sanju Samson May Not Plays vs Mumbai Indians Malayalam news - Malayalam Tv9

IPL 2025: മുംബൈക്കെതിരെയും സഞ്ജു കളിച്ചേക്കില്ല; സൂചന നൽകി രാഹുൽ ദ്രാവിഡ്

Published: 

01 May 2025 08:42 AM

Rahul Dravid On Sanju Samson: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് സൂചന. സഞ്ജുവിൻ്റെ പരിക്ക് പൂർണമായി ഭേദപ്പെട്ടാലേ ടീമിൽ പരിഗണിക്കൂ എന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.

1 / 5ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കളിച്ചേക്കില്ല. താരത്തിൻ്റെ പരിക്ക് ഭേദമായി വരികയാണെന്നും പൂർണമായും ഭേദമാവാതെ തിടുക്കപ്പെട്ട് കളിപ്പിക്കില്ലെന്നും ദ്രാവിഡ് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ദ്രാവിഡിൻ്റെ പ്രതികരണം. (Image Courtesy - Social Media)

ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കളിച്ചേക്കില്ല. താരത്തിൻ്റെ പരിക്ക് ഭേദമായി വരികയാണെന്നും പൂർണമായും ഭേദമാവാതെ തിടുക്കപ്പെട്ട് കളിപ്പിക്കില്ലെന്നും ദ്രാവിഡ് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ദ്രാവിഡിൻ്റെ പ്രതികരണം. (Image Courtesy - Social Media)

2 / 5

"സഞ്ജുവിൻ്റെ പരിക്ക് വേഗം ഭേദമായി വരുന്നുണ്ട്. പക്ഷേ, ഓരോ ദിവസം അനുസരിച്ചേ കണക്കാക്കാനാവൂ. ഇത്തരം പരിക്കുകൾ ചിലപ്പോൾ ഭാവിയിൽ പ്രശ്നങ്ങളുണ്ടായേക്കാം. അതുകൊണ്ട് പൂർണമായി പരിക്കിൽ നിന്ന് മുക്തനാവുന്നതിന് മുൻപ് സഞ്ജുവിനെ തിടുക്കപ്പെട്ട് കളിപ്പിക്കില്ല."- ദ്രാവിഡ് പറഞ്ഞു.

3 / 5

"ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യേണ്ടതെന്ന് ഞങ്ങൾ പരിശോധിക്കുകയാണ്. ഓരോ ദിവസവും സഞ്ജുവിൻ്റെ നിലയെപ്പറ്റി ഞങ്ങൾക്ക് റിപ്പോർട്ട് ലഭിക്കുന്നുണ്ട്. അവനെ നന്നായി പരിചരിക്കുന്നുണ്ട്."- അദ്ദേഹം തുടർന്നു.

4 / 5

സീസണിൻ്റെ തുടക്കത്തിലും സഞ്ജു പരിക്കേറ്റ് ബുദ്ധിമുട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ വിരലിന് പരിക്കേറ്റ സഞ്ജു ആദ്യ മത്സരങ്ങളിൽ ഇംപാക്ട് പ്ലയറായാണ് കളിച്ചത്. ആ മത്സരങ്ങളിൽ റിയാൻ പരാഗ് ടീമിനെ നയിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിൽ പരാഗായിരുന്നു ടീം ക്യാപ്റ്റൻ.

5 / 5

നാലാം മത്സരം മുതൽ സഞ്ജു ടീം നായകനായി. ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ സഞ്ജുവിന് വീണ്ടും പരിക്കേറ്റു. 31 റൺസെടുത്ത് നിൽക്കെ സഞ്ജു റിട്ടയേർഡ് ഔട്ടാവുകയായിരുന്നു. ഈ കളി സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടു. പിന്നീട് ഇതുവരെ സഞ്ജു കളിച്ചിട്ടില്ല.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം