AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: വാംഖഡെയിൽ മഴപ്പേടി; മുംബൈ – ഗുജറാത്ത് മത്സരം മുടങ്ങിയേക്കുമെന്ന് സൂചന

Rain Threat At Wankhade: മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം മഴയിൽ മുടങ്ങിയേക്കും. ഇന്നും അടുത്ത ദിവസങ്ങളിലും ഇവിടെ മഴസാധ്യത പ്രവചിച്ചിരിക്കുകയാണ്.

abdul-basith
Abdul Basith | Published: 06 May 2025 19:16 PM
മുംബൈയിൽ മഴസാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വാംഖഡെ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം മഴയിൽ മുടങ്ങിയേക്കുമെന്നാണ് മുന്നറിയിപ്പ്. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ഇന്ന് ജയിക്കേണ്ടതുണ്ട്. ഇതിനിടെയാണ് മഴ മുന്നറിയിപ്പ്. (Image Courtesy- Social Media)

1 / 5
മുംബൈയിലും സമീപപ്രദേശങ്ങളിലും വൈകുന്നേരം മഴസാധ്യതയുണ്ട്. വിവിധയിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്നും തുടർന്നുള്ള ദിവസങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇപ്പോൾ വാംഖഡെയുടെ മുകളിൽ മഴമേഖങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

2 / 5
അക്യുവെതറിൻ്റെ നിരീക്ഷണമനുസരിച്ച് ഇന്ന് ആറ് മണിക്ക് ശേഷം വാംഖഡെയിലെ മഴസാധ്യത 50 ശതമാനമാണ്. അതുകൊണ്ട് തന്നെ മഴയിൽ മത്സരം മുടങ്ങിയേക്കുന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കളി ആരംഭിച്ചാലും ഇടയ്ക്ക് മഴ പെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്നും നാളെയും മുംബൈയിൽ മഴസാധ്യത നിലനിൽക്കുന്നുണ്ട്.

3 / 5
ഇതിനകം സീസണിൽ രണ്ട് മത്സരങ്ങൾ മഴയിൽ മുടങ്ങിയിരുന്നു. ഏപ്രിൽ 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മിൽ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരമാണ് സീസണിൽ ആദ്യം മഴ മുടക്കിയത്. പഞ്ചാബ് കിംഗ്സ് ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്തെങ്കിലും കൊൽക്കത്ത ആദ്യ ഓവർ ബാറ്റ് ചെയ്തപ്പോൾ മഴ വരികയായിരുന്നു.

4 / 5
ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഈ മാസം അഞ്ചിന് നടന്ന മത്സരവും മഴയിൽ മുടങ്ങി. ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 7 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി. സൺറൈസേഴ്സിന് ബാറ്റ് ചെയ്യാൻ പറ്റിയില്ല. അതിന് മുൻപ് തന്നെ മഴ പെയ്തു.

5 / 5