അരങ്ങേറ്റത്തിൽ കുറിച്ചത് മൂന്ന് റെക്കോർഡ്; ഐപിഎലിൽ വരവറിയിച്ച് വൈഭവ് സൂര്യവൻശി | IPL 2025 RR Player Vaibhav Suryavanshi Breaks Three Records Against LSG On Debut Malayalam news - Malayalam Tv9

IPL 2025: അരങ്ങേറ്റത്തിൽ കുറിച്ചത് മൂന്ന് റെക്കോർഡ്; ഐപിഎലിൽ വരവറിയിച്ച് വൈഭവ് സൂര്യവൻശി

Published: 

20 Apr 2025 13:28 PM

Vaibhav Suryavanshi Records: ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഐപിഎലിൽ അരങ്ങേറിയ വൈഭവ് സൂര്യവൻശി തിരുത്തിയത് മൂന്ന് റെക്കോർഡുകൾ. മത്സരത്തിൽ താരം 20 പന്തിൽ 34 റൺസ് നേടി പുറത്തായിരുന്നു.

1 / 514 വയസുകാരനായ ബീഹാർ സ്വദേശി വൈഭവ് സൂര്യവൻശി കഴിഞ്ഞ ദിവസം ഐപിഎലിൽ അരങ്ങേറിയിരുന്നു. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ലഖ്നൗവിനെതിരെയാണ് അരങ്ങേറിയത്. 20 പന്തുകളിൽ 34 റൺസ് നേടിയ സൂര്യവൻശി ചില മികച്ച ഷോട്ടുകളിലൂടെ രാജസ്ഥാന് ഗംഭീര തുടക്കം നൽകിയിരുന്നു. (Image Courtesy - Rajasthan Royals X)

14 വയസുകാരനായ ബീഹാർ സ്വദേശി വൈഭവ് സൂര്യവൻശി കഴിഞ്ഞ ദിവസം ഐപിഎലിൽ അരങ്ങേറിയിരുന്നു. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ലഖ്നൗവിനെതിരെയാണ് അരങ്ങേറിയത്. 20 പന്തുകളിൽ 34 റൺസ് നേടിയ സൂര്യവൻശി ചില മികച്ച ഷോട്ടുകളിലൂടെ രാജസ്ഥാന് ഗംഭീര തുടക്കം നൽകിയിരുന്നു. (Image Courtesy - Rajasthan Royals X)

2 / 5

മത്സരത്തിലെ പ്രകടനത്തോടെ സൂര്യവൻശി മൂന്ന് റെക്കോർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്. ഐപിഎലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതാണ് ആദ്യത്തെ റെക്കോർഡ്. ഈ മാസം 19ന് ലഖ്നൗവിനെതിരെ ഇറങ്ങുമ്പോൾ കേവലം 14 വർഷവും 23 ദിവസവുമായിരുന്നു സൂര്യവൻശിയുടെ പ്രായം. 2019ൽ 16 വർഷവും 157 ദിവസവും പ്രായമുണ്ടായിരുന്ന ആർസിബി താരം പ്രയാസ് റേ ബർമൻ്റെ റെക്കോർഡാണ് താരം തിരുത്തിയത്.

3 / 5

ഐപിഎലിൽ സിക്സർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഈ മത്സരത്തോടെ സൂര്യവൻശി സ്വന്തമാക്കി. നേരത്തെ രാജസ്ഥാൻ റോയൽസിൻ്റെ തന്നെ റിയാൻ പരാഗിൻ്റെ പേരിലായിരുന്നു ഈ റെക്കോർഡ്. 17 വർഷവും 161 ദിവസവും പ്രായമുണ്ടായിരുനൻ സമയത്താണ് പരാഗ് ഈ നേട്ടത്തിലെത്തിയത്.

4 / 5

ഐപിഎലിൽ ഫോർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും സൂര്യവൻശി തന്നെ. നേരത്തെ ഇത് പ്രയാസ് റേ ബർമൻ്റെ പേരിലായിരുന്നു. ആറ് വർഷത്തിന് ശേഷമാണ് സൂര്യവൻശി ഈ റെക്കോർഡ് തിരുത്തിക്കുറിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ ശാർദുൽ താക്കൂറിൻ്റെ കവറിന് മുകളിലൂടെ സിക്സർ പറത്തിയ താരം ഏഴാം ഓവറിൽ രവി ബിഷ്ണോയ്ക്കെതിരെയാണ് ആദ്യ ഫോർ സ്വന്തമാക്കിയത്.

5 / 5

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് രണ്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. 181 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന മൂന്നോവറിൽ 8 വിക്കറ്റ് ബാക്കിനിൽക്കെ കേവലം 25 റൺസായിരുന്നു രാജസ്ഥാൻ്റെ വിജയലക്ഷ്യം.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം