Hardik Pandya: ഇര്‍ഫാന്‍ പത്താനെ കമന്ററി പാനലില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഹാര്‍ദ്ദിക്കോ? അഭ്യൂഹം
Irfan Pathan’s ouster from IPL 2025 broadcast team: ഐപിഎല്‍ 2025 സീസണിലെ കമന്ററി പാനലില്‍ നിന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താനെ നീക്കിയതിന് പിന്നില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോ?

ഐപിഎല്‍ 2025 സീസണിലെ കമന്ററി പാനലില്‍ നിന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താനെ നീക്കിയതിന് പിന്നില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോ? ഇര്‍ഫാന്‍ കമന്ററിയിലൂടെ നടത്തുന്ന പരാമര്‍ശങ്ങളില്‍ ചില താരങ്ങള്‍ അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു (Image Credits: PTI)

കഴിഞ്ഞ ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും ഇര്‍ഫാന്‍ വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇര്‍ഫാനെ ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് നീക്കിയതിന് പിന്നില്‍ ഇരുവരുമാണോയെന്ന് ചോദ്യങ്ങളുമുയര്‍ന്നു (Image Credits: PTI)

എന്നാല്‍ ഇവര്‍ രണ്ടു പേരുമല്ല ഇതിന് പിന്നിലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണെന്നാണ് ഇര്‍ഫാന്‍ നല്‍കുന്ന സൂചന. ഒരു അഭിമുഖത്തിലാണ് ഇര്‍ഫാന്റെ വെളിപ്പെടുത്തല്‍ (Image Credits: PTI)

14 മത്സരങ്ങളില്‍ ഏഴിലും വിമര്‍ശിച്ചാലും താന്‍ എപ്പോഴും സൗമ്യത പുലര്‍ത്താറുണ്ടെന്നും, ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ അത് ഉത്തരവാദിത്തമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. ബറോഡയില്‍ നിന്നുള്ള ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നീ താരങ്ങള്‍ക്ക് താനും യൂസഫ് പത്താനും സഹായിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു (Image Credits: PTI)

ആരുമായി ശത്രുതയില്ല. 2012ല്‍ ഹാര്‍ദ്ദിക്കിനെ സണ്‍റൈസേഴ്‌സില്‍ എടുക്കണമെന്ന തന്റെ വാക്ക് കേള്‍ക്കാത്തത് തെറ്റായി പോയെന്ന് പിന്നീട് വിവിഎസ് ലക്ഷ്മണ്‍ സമ്മതിച്ചിരുന്നു. രോഹിതിന് പകരം ഹാര്‍ദ്ദിക് മുംബൈ ക്യാപ്റ്റനായപ്പോള്‍, ആരാധകര്‍ വിമര്‍ശിച്ചിരുന്നു. അങ്ങനെ മോശമായി സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതും താനാണെന്ന് ഇര്‍ഫാന്‍ പറഞ്ഞു (Image Credits: PTI)