Jackfruit Price: കേരളത്തിൽ സുലഭം, ലാഭം കൊയ്യുന്നത് തമിഴ്നാടും; നൂറ് രൂപ വരെ വില
Jackfruit Price: കേരളത്തിൽ സുലഭമായ വിഭവം, പക്ഷേ നേട്ടം കൊയ്യുന്നത് തമിഴ്നാടും. വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വര്‍ദ്ധനവും ഇവയുടെ ഡിമാന്റ് വര്‍ദ്ധിക്കാൻ കാരണമായിട്ടുണ്ട്.

കേരളത്തിൽ സുലഭമായ വിഭവം, പക്ഷേ നേട്ടം കൊയ്യുന്നത് തമിഴ്നാടും. നമ്മുടെ സ്വന്തം ചക്കയുടെ കാര്യമാണിത്. സീസൺ ആരംഭിച്ചതോടെ ചക്ക തേടി തമിഴ്നാട്ടിൽ നിന്നും ആളുകൾ എത്തിതുടങ്ങി. വിളയാന്‍പോലും നില്‍ക്കാതെ ചെറുചക്കകള്‍ വരെ തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുകയാണ്. (Image Credit: Getty Images)

എന്നാൽ ഇവ ചക്ക വിഭവങ്ങളായി കേരളത്തിലേക്ക് തന്നെ എത്തുന്നുണ്ട്. അവ പണം കൊടുത്ത് മലയാളികൾ വാങ്ങുകയും ചെയ്യുന്നു. അങ്ങനെ മലയാളികൾ തിരിച്ചറിയാത്ത വിപണിയിൽ അയൽസംസ്ഥാനം നേട്ടം കൊയ്യുകയാണ്. (Image Credit: Getty Images)

ചക്കയുടെ ഡിമാൻഡ് വർദ്ധിക്കുന്നതിനനുസരിച്ച് കർഷകർക്കും ലാഭം കിട്ടുന്നുണ്ട്. 50 മുതല്‍ 100 വരെയാണ് ഒരു ഇടിയന്‍ ചക്കയുടെ വില വരുന്നതെന്ന് കർഷകർ പറയുന്നു. വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വര്‍ദ്ധനവും ചക്കയുടെ ഡിമാന്റ് വര്‍ദ്ധിക്കാൻ കാരണമായി. (Image Credit: Getty Images)

ചക്ക വറ്റല്‍, ജാം, ഐസ്‌ക്രീം, കേക്ക്, പായസം തുടങ്ങി ചക്ക വിഭവങ്ങള്‍ക്കും മാർക്കറ്റിൽ ഡിമാന്റുണ്ട്. സീസണാകുന്നതിനു മുമ്പുതന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. (Image Credit: Getty Images)

ചക്കക്കുരുവിന് 40- മുതല്‍ 60 വരെയാണ് കിലോയ്ക്ക് വില വരുന്നത്. തമിഴ്നാടിനെ കൂടാതെ, കർണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിലും കേരള ചക്കയ്ക്ക് ഡിമാൻഡുണ്ട്. പച്ചചക്കയ്ക്കും ആവശ്യക്കാരേറയാണ്. അങ്ങനെ കേരളത്തിലെ ചക്ക അതിർത്തി കടന്ന് പണം കൊയ്യുകയാണ്. (Image Credit: Getty Images)