Janhvi Kapoor: അനന്ത് അംബാനിയുടെ സംഗീതിൽ പീ കോക്ക് ലെഹങ്കയിൽ അതിസുന്ദരിയായി ജാൻവി കപൂർ
Janhvi Kapoor In Anant Ambani sangeet: മനീഷ് മല്‍ഹോത്രയാണ് ജാൻവിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ഇന്നലെയാണ് സംഗീത് ചടങ്ങ് നടന്നത്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image courtesy: Instagram)

സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺബീർ കപൂർ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, സാറ അലി ഖാൻ, ഷാഹിദ് കപൂർ തുടങ്ങിയ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും പരിപാടിയില്‍ എത്തിയിരുന്നു. (Image courtesy: Instagram)

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം തിളങ്ങിയത് ജാന്‍വി കപൂറാണ്. കിടിലന്‍ പീ കോക്ക് കളറിലുള്ള ലെഹങ്കയാണ് ജാൻവി തിരഞ്ഞെടുത്തത്. മനീഷ് മല്‍ഹോത്രയാണ് ജാൻവിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. (Image courtesy: Instagram)

മയിൽപ്പീലികൾ ചേർത്തുവച്ചതുപൊലെയുള്ളതായിരുന്നു ലെഹങ്കയുടെ ഡിസൈന്‍. മയിൽപ്പീലികളുടെ ഡിസൈനില്‍ സ്വീക്വൻസുകളും സ്റ്റോൺ വർക്കുകളും കൊണ്ട് നിറഞ്ഞുനിൽക്കുന്നതായിരുന്നു ലെഹങ്ക. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ഷീർ നെക്‌ലൈനോടുകൂടിയ സ്ലീവ്‌ലെസ് ബ്ലൗസാണ് ജാൻവി ഇതിനൊപ്പം പെയര്‍ ചെയ്തത്. നെക്ലേസും കമ്മലും ആക്സസറീസായി താരം അണിഞ്ഞിരുന്നു. (Image courtesy: Instagram)

ജൂലൈ 12നാണ് അനന്തും രാധിക മെർച്ചെന്റും തമ്മിലുള്ള വിവാഹം. ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുക. (Image courtesy: Instagram)