AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Upcoming K-Pop Military Discharges: സൈനിക സേവനം പൂർത്തിയാക്കി ഈ വർഷം മടങ്ങിയെത്തുന്ന കെ-പോപ്പ് താരങ്ങൾ

K-Pop Idols Returning from Military Service in 2025: ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ഈ വർഷം തിരിച്ചെത്തുന്നത് നിരവധി താരങ്ങളാണ്. കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗങ്ങൾ ഉൾപ്പടെ നിരവധി കെ-പോപ്പ് താരങ്ങളും, അഭിനേതാക്കളും ഈ വർഷം സൈനിക സേവനം പൂർത്തിയാക്കും.

nandha-das
Nandha Das | Updated On: 23 May 2025 11:38 AM
'ഗ്ലോറി', 'യൂത്ത് ഓഫ് മെയ്', 18 എഗെയ്ൻ' തുടങ്ങിയ കൊറിയൻ ഡ്രാമകളിൽ വേഷമിട്ട ലീ ദോ-ഹ്യുൻ മെയ് 13ന് സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തി. നടന്റെ ഏജൻസിയായ യുഹുവ എന്റർടൈൻമെന്റ് അദ്ദേഹത്തിന് പുതിയ ഓഫറുകൾ ലഭിക്കുന്നുണ്ടെന്നും ഉടൻ തന്നെ അഭിനയരംഗത്തേക്ക് മടങ്ങിവരുമെന്നും അറിയിച്ചു. (Image Credits: Instagram)

1 / 7
ബിടിഎസിലെ അംഗങ്ങളായ വി, നംജൂൺ എന്നിവർ 2022 ഡിസംബറിലാണ് സൈനിക സേവനം ആരംഭിച്ചത്. ഇവർ 2025 ജൂൺ 11ന് മടങ്ങിയെത്തും. ബിടിഎസിലെ മുതിർന്ന അംഗമായ ജിന്നും, ജെ-ഹോപ്പും സൈനിക സേവനം പൂർത്തിയാക്കി കഴിഞ്ഞ വർഷം മടങ്ങിയെത്തി. (Image Credits: Instagram)

2 / 7
2022 ഡിസംബർ 12ന് സൈന്യത്തിൽ പ്രവേശിച്ച ബിടിഎസിലെ അംഗങ്ങളായ ജിമിനും ജങ്കൂക്കും 2025 ജൂൺ 12ന് മടങ്ങിയെത്തും. ജൂൺ 21ന് ബിടിഎസിലെ മറ്റൊരു അംഗമായ ഷുഗ കൂടി മടങ്ങിയെത്തുന്നതോടെ ബാൻഡിന്റെ തിരിച്ചുവരവ് വൈകാതെ ഉണ്ടാകും. (Image Credits: Instagram)

3 / 7
ബിടിഎസ് അംഗമായ ഷുഗ അഥവാ മിൻ യൂങ്-ഗി ജൂൺ 21ന് മടങ്ങിയെത്തും. ഇതോടെ ബിടിഎസിലെ എല്ലാ അംഗങ്ങളുടെയും സൈനിക സേവനം പൂർത്തിയാകും. തുടർന്ന്, ഈ വർഷം തന്നെ ബിടിഎസിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് സൂചന. (Image Credits: Instagram)

4 / 7
സംഗീത ബാൻഡായ എക്സോയിലെ (EXO) ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സെഹുൻ 2023 ഡിസംബറിലാണ് സൈനിക സേവനം ആരംഭിച്ചത്. താരം 2025 സെപ്റ്റംബർ 20ന് മടങ്ങിയെത്തും. (Image Credits: Instagram)

5 / 7
'ബിസിനസ് പ്രൊപ്പോസൽ', 'സൊ ഐ മാരീഡ് എ ആന്റി-ഫാൻ', 'ക്വീൻ - ലവ് ആൻഡ് വാർ' തുടങ്ങിയ കെ-ഡ്രാമകളിലൂടെ ശ്രദ്ധ നേടിയ കിം മിൻ ക്യു 2024 ഏപ്രിലിലാണ് സൈനിക സേവനം ആരംഭിച്ചത്. താരം 2025 സെപ്റ്റംബർ 20-ന് മടങ്ങിയെത്തും. (Image Credits: Instagram)

6 / 7
'ലവ് അലാറം', 'സ്വീറ്റ് ഹോം', 'നെവെർത്തലെസ്സ്' തുടങ്ങിയ കെ-ഡ്രാമകളിലൂടെ പ്രശസ്തനായ സോങ് കാങ് 2025 ഡിസംബർ 1-ന് സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തും. (Image Credits: Instagram)

7 / 7