Nithya Menon: ‘ചില പ്രണയങ്ങള്‍ അങ്ങനെയാണ്’; നിത്യ മേനോന് നന്ദി പറഞ്ഞ് ജോണ്‍ കൊക്കന്‍
John Kokken On Nithya Menen: 'ചില പ്രണയങ്ങള്‍ കാതലിക്ക നേരമില്ല എന്ന സിനിമയിലേത് പോലെ യുനീക്ക് ആയിരിക്കും' എന്ന് ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

കൃതിക ഉദയനിധി രചനയും സംവിധാനവും നിർവ്വഹിച്ച് ജയം രവി പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ‘കാതലിക്ക നേരമില്ലൈ’. പൊങ്കൽ റിലീസായി ജനുവരി 14നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക. ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. (image credits: instagram)

നിത്യക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന മറ്റൊരു താരമാണ് ജോണ്‍ കൊക്കന്‍. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമെല്ലാമായി നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ചിത്രത്തിൽ വളരെ പ്രധാനമായ ഒരു റോളാണ് ലഭിച്ചത്. നിത്യ മേനോന്റെ പെയര്‍ ആയിട്ടാണ് ജോണ്‍ കൊക്കന്‍ സിനിമയില്‍ എത്തുന്നത്. (image credits: instagram)

ഇപ്പോഴിതാ നിത്യ മോനോൻ നന്ദി പറഞ്ഞുള്ള താരത്തിന്റെ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ചില പ്രണയങ്ങള്‍ കാതലിക്ക നേരമില്ല എന്ന സിനിമയിലേത് പോലെ യുനീക്ക് ആയിരിക്കും' എന്ന് ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. (image credits: instagram)

ഫോട്ടോയ്ക്ക് താഴെ പ്രശംസകളുമായി ഭാര്യ പൂജ രാമചന്ദ്രനും എത്തി. ഇതിനൊപ്പം നിത്യക്ക് നന്ദി പറഞ്ഞും ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കോ സ്റ്റാര്‍ ആയി നല്‍കിയ പിന്തുണയ്ക്ക് നന്ദി. നിത്യ മേനോന്‍ അത്രയും സപ്പോര്‍ട്ട് നല്‍കിയില്ലായിരുന്നുവെങ്കില്‍ ആ കഥാപാത്രത്തെ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല എന്നും ജോണ്‍ കൊക്കന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. (image credits: instagram)

അതേസമയം ചിത്രത്തിന്റെ സംവിധായിക കൃതിക ഉദയനിതിയ്ക്കും ജോണ്‍ കൊക്കന്‍ നന്ദി പറയുന്നുണ്ട്. ഒരു സോഫ്റ്റ് പേഴ്‌സണ്‍ ആയി സ്‌ക്രീനില്‍ ഞാന്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതിന് നന്ദി എന്ന് കുറിച്ചാണ് നന്ദി പറഞ്ഞത്. (image credits: instagram)