Karthik Surya Wedding: ‘കല്യാണത്തിന് ഇനി രണ്ട് ദിവസം കൂടെ; ചെലവ് താങ്ങുന്നില്ല’; കൊച്ചിയിലെ ഫങ്ഷൻ കാൻസൽ ചെയ്തുവെന്ന് കാർത്തിക് സൂര്യ
Karthik Surya’s Wedding in Two Days: കാർത്തിക് സൂര്യ പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ജൂലൈ 11നാണ് വിവാഹം.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനാവുകയാണ്. ജൂലൈ 11നാണ് വിവാഹം. അമ്മാവന്റെ മകൾ വർഷയാണ് വധു. അടുത്തിടെയായി താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുന്നതും കല്യാണ വിശേഷങ്ങളാണ്. വീടും കൂട്ടുകാരുമെല്ലാം കല്യാണത്തിനായി ഒരുങ്ങി കഴിഞ്ഞു. (Image Credits: Karthik Surya/Facebook)

കാർത്തിക് സൂര്യ പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പിങ്ക് കല്യാണവും ഹൽദിയും കല്യാണ ചടങ്ങും എല്ലാം തിരുവനന്തപുരത്ത് വച്ച് നടത്തിയതിന് ശേഷം, ഇൻഫ്ലുവൻസർമാർക്കായി ഒരു റിസപ്ഷൻ നടത്തണം എന്നായിരുന്നു കാർത്തിക സൂര്യ പ്ലാൻ ചെയ്തിരുന്നത്. (Image Credits: Karthik Surya/Facebook)

എന്നാൽ, ചെലവ് വിചാരിച്ചിടത്ത് നിൽക്കാത്തതിനെ തുടർന്ന് കൊച്ചിയിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി കാൻസൽ ചെയ്തതായി അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് വച്ച് 11ന് നടക്കുന്ന കല്യാണവും, ഒരു റിസപ്ഷനോടും കൂടി കല്യാണ ആഘോഷം കഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. (Image Credits: Karthik Surya/Facebook)

കുടുംബക്കാരും നാട്ടുകാരും സുഹൃത്തുക്കളും സിനിമ- സീരിയൽ ബന്ധങ്ങളും, ഇൻഫ്ലുവൻസർമാരും ഉൾപ്പടെ ആകെ 3500ഓളം ആളുകളെയാണ് വിവാഹത്തിന് കണക്കാക്കിയിരിക്കുന്നത്. കല്യാണം കഴിയുന്നതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലാകുമെന്നും കാർത്തിക് സൂര്യ പറഞ്ഞിരുന്നു. (Image Credits: Karthik Surya/Facebook)

കഴിഞ്ഞ ദിവസം, നടി മഞ്ജു പിള്ള ഒരു മോതിരവും, കൈ വളയും നൽകി സർപ്രൈസ് ചെയ്ത വീഡിയോയും കാർത്തിക് സൂര്യ യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇനിയും അത്തരത്തിൽ ഒരുപാട് വിലകൂടിയ സമ്മാനങ്ങൾ വരാനുണ്ടെന്നും താരം പറയുന്നു. (Image Credits: Karthik Surya/Facebook)