'ഞാൻ കുറച്ചുകൂടി പരിഗണന അർഹിച്ചിരുന്നു'; സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി കരുൺ നായർ | Karun Nair Slams Selectors For Not Picking Him Against West Indies Says He Deserves More Than A Series Malayalam news - Malayalam Tv9

Karun Nair: ‘ഞാൻ കുറച്ചുകൂടി പരിഗണന അർഹിച്ചിരുന്നു’; സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി കരുൺ നായർ

Published: 

27 Oct 2025 | 05:30 PM

Karun Nair Critizises Selectors: സെലക്ടർമാരെ വിമർശിച്ച് കരുൺ നായർ. വെസ്റ്റ് ഇൻഡീസിനെതിരായ ടീമിൽ തന്നെ പരിഗണിക്കാതിരുന്നതിലാണ് വിമർശനം.

1 / 5
സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി കരുൺ നായർ. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് താരം സെലക്ടർമാർക്കെതിരെ വിമർശനമുന്നയിച്ചത്. താൻ കുറച്ചുകൂടി പരിഗണന അർഹിച്ചിരുന്നു എന്ന് കരുൺ പറഞ്ഞു. (Image Credits- PTI)

2 / 5
"തീർച്ചയായും ഇത് വലിയ നിരാശയാണ്. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം എനിക്ക് തോന്നുന്നത് ഞാൻ കുറച്ചുകൂടി പരിഗണന അർഹിച്ചിരുന്നു എന്നാണ്. ഒരു സീരീസിനെക്കാൾ കൂടുതൽ അർഹിച്ചിരുന്നു."- ഗോവയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടിയ കരുൺ പറഞ്ഞു.

3 / 5
"ഇന്ത്യൻ ടീമിലെ ചിലർ എന്നെ വിളിച്ച് അവർക്കെന്താണ് തോന്നിയതെന്ന് സംസാരിച്ചിരുന്നു. അത്രയുമേ ഉണ്ടായിട്ടുള്ളൂ. അത് നമ്മളെ ബാധിക്കും. പക്ഷേ, വേറൊരു കാര്യമുണ്ട്. നമ്മൾ നമ്മളുടെ ജോലി ചെയ്യുക. റൺസ് സ്കോർ ചെയ്യുക. മറ്റുള്ളവർ അവരവരുടെ അഭിപ്രായം പറഞ്ഞോട്ടെ."

4 / 5
"ഇനിയും എൻ്റെ ലക്ഷ്യം രാജ്യത്തിനായി കളിക്കുക എന്നതാണ്. അതിന് കഴിയുന്നില്ലെങ്കിൽ അടുത്ത കാര്യമെന്നത് നിങ്ങൾ കളിക്കുന്ന ടീമിനെ വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ്."- കർണാടകയ്ക്കായി 174 റൺസ് നേടി പുറത്താവാതെ നിന്ന കരുൺ നായർ തുടർന്നു.

5 / 5
ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് കളിച്ച കരുൺ നാല് മത്സരങ്ങളിൽ നിന്ന് നേടിയത് 205 റൺസ്. 25 ആയിരുന്നു ശരാശരി. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരെ കരുണിന് പകരം ദേവ്ദത്ത് പടിക്കൽ ടീമിൽ ഉൾപ്പെട്ടു. ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയും കരുണിന് ഇടം ലഭിച്ചില്ല.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ