Kattan Chaya and Parippu Vada: പരിപ്പുവടയ്ക്ക് ചേര്‍ച്ച കട്ടന്‍ ചായ തന്നെ; എങ്ങനെ സ്വാദിഷ്ടമായ പരിപ്പുവട തയാറാക്കാം
Parippu Vada Recipe: ചൂട് ചായ, മഴ, ജോണ്‍സണ്‍ മാഷ് ആഹാ അന്തസ്...അതിനോടൊപ്പം നല്ല ചൂട് പരിപ്പുവട കൂടി ആയാലോ? സംഭവം പൊളിക്കും അല്ലേ? പരിപ്പുവട കഴിക്കുന്നുണ്ടെങ്കില്‍ അത് കട്ടന്‍ ചായയോടൊപ്പം തന്നെ കഴിക്കണം. ഒരുവിധം എല്ലാ ചായക്കടകളിലെയും ചില്ലിന്‍കൂട്ടില്‍ നല്ലൊരു സ്ഥാനം പരിപ്പുവടയ്ക്ക് ഉണ്ടാകും.

പരിപ്പുവടയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. എന്നാല്‍ എങ്ങനെ ഉണ്ടാക്കും എന്ന് ചോദിച്ചാല്‍ പലരും കൈമലര്‍ത്തും. രുചികരമായ പരിപ്പുവട വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ? നാലുമണിക്ക് ചായക്ക് കൂടെ കഴിക്കാന്‍ എന്ത് ഉണ്ടാക്കും എന്ന കാര്യത്തില്‍ ആശങ്ക വേണ്ട, പരിപ്പുവട അങ്ങ് ഫിക്‌സ് ചെയ്യാന്നേ. (Image Credits: Unsplash)

നല്ല സ്വാദിഷ്ടമായ പരിപ്പുവട തയാറാക്കാനാവശ്യമായ ചേരുവകള്‍ എന്തെല്ലാമാണെന്ന് നോക്കാം. പരിപ്പ്- 250 ഗ്രാം, വറ്റല്‍മുളക്- 4 എണ്ണം, പച്ചമുളക്- 4 എണ്ണം, ഇഞ്ചി- ഒരു വലിയ കഷ്ണം, സവാള- 2 എണ്ണം വലുത്, കറിവേപ്പില- രണ്ട് തണ്ട്, ഉപ്പ് പാകത്തിന്, കായപ്പൊടി- അര ടീസ്പൂണ്‍, പെരുംജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍, വെളിച്ചെണ്ണ- ആവശ്യത്തിന്. (Image Credits: Unsplash)

പരിപ്പ് നന്നായി കഴുകി മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം. എന്നിട്ട് വെള്ളം നന്നായി വാര്‍ത്തെടുത്ത ശേഷം അതില്‍ നിന്ന് രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ പരിപ്പ് മാറ്റി വെക്കാം. ബാക്കി പരിപ്പ് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കാം. (Image Credits: Facebook)

അരപ്പ് ഒരിക്കലും പേസ്റ്റ് രൂപത്തില്‍ ആകരുത്. ശേഷം ഇതിലേക്ക് വറ്റല്‍മുളകും ഇഞ്ചിയും ചതച്ചതും മാറ്റിവെച്ച പരിപ്പും ചേര്‍ക്കാം. അരിഞ്ഞെടുത്ത സവാള, പച്ചമുളക്, കറിവേപ്പില, ജീരകം, ഉപ്പ്, കായപ്പൊടി എന്നിവയും ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്‌സ് ചെയ്യാം. (Image Credits: Facebook)

തയാറാക്കി വെച്ച കൂട്ട് നാരങ്ങാ വലുപ്പത്തില്‍ കൈവെള്ളയില്‍ വെച്ച് പരത്തിയെടുക്കാം. ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം ഓരോന്നോരോന്നായി ഇട്ടുകൊടുത്ത് നന്നായി മൊരിച്ചു കോരുക. (Image Credits: Facebook)