AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KEAM Rank List 2025: കീം റാങ്ക് ലിസ്റ്റിന്റെ പ്രധാന ഘട്ടം; പ്ലസ് ടു മാര്‍ക്ക് എപ്പോള്‍ മുതല്‍ അപ്‌ലോഡ് ചെയ്യാം?

KEAM plus two mark adding 2025: പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുകയാണ്. പ്ലസ്ടു റിസല്‍ട്ട് മെയ് 22നാണ് പുറത്തുവന്നത്

jayadevan-am
Jayadevan AM | Published: 27 May 2025 17:25 PM
കീം റാങ്ക് ലിസ്റ്റ് തയ്യാറെടുക്കുന്നതിന് മുന്നോടിയായി യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യേണ്ട ലിങ്ക് ഉടന്‍ പുറത്തുവിട്ടേക്കും. പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുകയാണ് (Image Credits: Freepik).

1 / 5
കീം സ്‌കോര്‍കാര്‍ഡ് നേരത്തെ പുറത്തുവിട്ടിരുന്നു. പ്ലസ്ടു റിസല്‍ട്ട് മെയ് 22നാണ് പുറത്തുവന്നത്. അതുകൊണ്ട് തന്നെ പ്ലസ്ടു/തത്തുല്യം മാര്‍ക്ക് ആഡ് ചെയ്യേണ്ട സമയപരിധി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭ്യമായിട്ടില്ല.

2 / 5
സമയപരിധി പ്രഖ്യാപിച്ചതിന് ശേഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കാനാകും. വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ഇതിനുള്ള സംവിധാനം ലഭ്യമാകും.

3 / 5
മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ട രീതി 2024-ലേതിന് സമാനമാകുമോയെന്ന് വ്യക്തമല്ല. കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ല.  കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ  ‘Mark Submission for Engg’ എന്ന മെനു വഴിയായിരുന്നു കഴിഞ്ഞ തവണ മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നത്‌

4 / 5
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 വരെയാണ് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സാവകാശം അനുവദിച്ചിരുന്നത്. ഈ വര്‍ഷവും ഈ തീയതിയോട് ഏറെക്കുറെ അടുത്തെത്തുന്ന രീതിയിലാകും സാവകാശം അനുവദിക്കുന്നതെന്ന് പ്രതീക്ഷിക്കാം

5 / 5