മഞ്ഞക്കുപ്പായത്തില്‍ പന്ത് തട്ടാന്‍ ഇനി ഹെസൂസ് ഹിമെനെയില്ല; സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു | Kerala Blasters and Jesus Jimenez have reached an agreement to mutually part ways Malayalam news - Malayalam Tv9

Kerala Blasters: മഞ്ഞക്കുപ്പായത്തില്‍ പന്ത് തട്ടാന്‍ ഇനി ഹെസൂസ് ഹിമെനെയില്ല; സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു

Published: 

11 Jul 2025 08:18 AM

Jesus Jimenez leaves Kerala Blasters: താരത്തിന്റെ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും യൂറോപ്പിലെ ഫസ്റ്റ് ഡിവിഷനിലുള്ള ഒരു ക്ലബില്‍ നിന്നാണ് ഹെസൂസിന് ഓഫര്‍ ലഭിച്ചതെന്നും ക്ലബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിങ്കിസ് വെളിപ്പെടുത്തി

1 / 5സ്പാനിഷ് മുന്നേറ്റതാരം ഹെസൂസ് ഹിമെനെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ടീം വിടുന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. താരത്തിന്റെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും, ടീമിനായി കാഴ്ചവച്ച് പ്രൊഫഷണിലസത്തിന് നന്ദി അറിയിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു (Image Credits: Instagram)

സ്പാനിഷ് മുന്നേറ്റതാരം ഹെസൂസ് ഹിമെനെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ടീം വിടുന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. താരത്തിന്റെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും, ടീമിനായി കാഴ്ചവച്ച് പ്രൊഫഷണിലസത്തിന് നന്ദി അറിയിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു (Image Credits: Instagram)

2 / 5

പിന്തുണച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സിനും മാനേജ്‌മെന്റിനും നന്ദി അറിയിക്കുന്നുവെന്ന് ഹെസൂസ് ഹിമെനെയും പ്രതികരിച്ചു. കരാര്‍ നിലവിലുണ്ടായിരുന്നിട്ടും ക്ലബ് തന്റെ സാഹചര്യം മനസിലാക്കിയെന്നും, യൂറോപ്പിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തോട് സഹാനുഭൂതി കാണിച്ചെന്നും ഹെസൂസ് പറഞ്ഞു.

3 / 5

കരിയറിലെ ഈ ഘട്ടത്തില്‍ ഇടവേളകളില്ലാതെ സ്ഥിരമായി കളിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെ ചുറ്റിപ്പറ്റി അനിശ്ചിതത്വമുണ്ടെങ്കിലും, ഈ വിഷയം കൈകാര്യം ചെയ്തതില്‍ ക്ലബ് കാണിച്ച പ്രൊഫഷണലിസത്തിന് നന്ദി അറിയിക്കുന്നുവെന്നും ഹെസൂസ് പറഞ്ഞു.

4 / 5

ഹ്രസ്വമായ ഈ കാലയളവില്‍ സ്‌നേഹം മാത്രം നല്‍കിയ ആരാധകര്‍ക്ക് നന്ദി. പോസിറ്റീവ് ഓര്‍മകള്‍ മാത്രം നിലനിര്‍ത്തി മടങ്ങുകയാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിന് എന്നും പിന്തുണയുണ്ടാകുമെന്നും താരം പറഞ്ഞു.

5 / 5

മികച്ച പ്രൊഫഷണലായിരുന്നു ഹെസൂസ് എന്നും, താരത്തിന്റെ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ക്ലബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു. യൂറോപ്പിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. യൂറോപ്പിലെ ഫസ്റ്റ് ഡിവിഷനിലുള്ള ഒരു ക്ലബില്‍ നിന്നാണ് ഹെസൂസിന് ഓഫര്‍ ലഭിച്ചതെന്നും സ്‌കിങ്കിസ് വെളിപ്പെടുത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും