മാഗ്നം സ്‌പോര്‍ട്‌സിന് മതിയായി, കേരള ബ്ലാസ്‌റ്റേഴ്‌സ് വില്‍ക്കുന്നു? | Kerala Blasters set for ownership change, Magnum Sports likely to sell KBFC, says report Malayalam news - Malayalam Tv9

Kerala Blasters: മാഗ്നം സ്‌പോര്‍ട്‌സിന് മതിയായി, കേരള ബ്ലാസ്‌റ്റേഴ്‌സ് വില്‍ക്കുന്നു?

Updated On: 

16 Sep 2025 | 12:13 PM

Kerala Blasters likely to be sold: മാഗ്നം സ്‌പോര്‍ട്‌സ് ക്ലബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പ്രഖ്യാപനം ഉടനുണ്ടാകാനാണ് സാധ്യത

1 / 5
കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളായ മാഗ്നം സ്‌പോര്‍ട്‌സ് ക്ലബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 24 ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല  (Image Credits: PTI)

2 / 5
2014നാണ് കേരള ബ്ലാസ്റ്റേഴ്‌സ് രൂപീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, പ്രസാദ് പൊട്ട്‌ലൂരി തുടങ്ങിയവരായിരുന്നു ക്ലബിന്റെ ആദ്യ ഉടമകള്‍. എന്നാല്‍ പിന്നീട് ഇവര്‍ ക്ലബിന്റെ ഉടമസ്ഥാവകാശം വിറ്റു. 2018ലാണ് മാഗ്നം സ്‌പോര്‍ട്‌സ് കെബിഎഫ്‌സിയുടെ ഉടമകളാകുന്നത്. പ്രസാദ് നിമ്മഗദ്ദ, നടന്‍ ചിരഞ്ജീവി, നിര്‍മ്മാതാവ് അല്ലു അരവിന്ദ് തുടങ്ങിയവര്‍ മാഗ്നം സ്‌പോര്‍ട്‌സിന്റെ ഭാഗമാണ് (Image Credits: PTI)

3 / 5
പഴയ എഫ്‌സി കൊച്ചിന്‍ ക്ലബിന്റെ ഉടമകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാന്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്എല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കിരീടം സ്വന്തമാക്കാനായിട്ടില്ല. 2014, 2016, 2021-22 സീസണുകളില്‍ റണ്ണേഴ്‌സ് അപ്പുകളായതാണ് വലിയ നേട്ടം. ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബാണ് ബ്ലാസ്റ്റേഴ്‌സ്  (Image Credits: PTI)

4 / 5
എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലൂടെയടക്കം മാനേജ്‌മെന്റിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെയാണ്, ബ്ലാസ്റ്റേഴ്‌സ് വില്‍ക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്  (Image Credits: PTI)

5 / 5
നിലവില്‍ ക്ലബ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിവരം. ഒക്ടോബര്‍ 25ന് ആരംഭിക്കുന്ന സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രീ സീസണ്‍ പരിശീലനവും ആരംഭിച്ചിട്ടില്ല. ഐഎസ്എല്‍ എന്ന് തുടങ്ങുമെന്നതിലെ അനിശ്ചിതത്വം തിരിച്ചടിയായി. ഡിസംബറില്‍ ഐഎസ്എല്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന  (Image Credits: PTI)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ