Kerala Gold Rate : ഉന്നതങ്ങളിൽ നിന്ന് സ്വർണം താഴേക്ക്; പൊന്നിന് വിലകുറയുന്നു
Kerala Gold And Silver Rate : സംസ്ഥാനത്ത് സ്വർണത്തിലും വെള്ളിയ്ക്കും വില കുറഞ്ഞു. സ്വർണത്തിന് ഒക്ടോബർ എട്ടിനെ അപേക്ഷിച്ച് ഒക്ടോബർ 9 ആയ ഇന്ന് വില വളരെ കുറവാണ്. വെള്ളിയ്ക്കും വിലകുറവുണ്ട്.

സംസ്ഥാനത്ത് സ്വർണത്തിന് വിലകുറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവില കുറയുകയാണ്. ഇന്ന്, അതായത് ഒക്ടോബർ ഒൻപതിന് സ്വർണത്തിൻ്റെ വില ഗ്രാമിന് 7030 രൂപയും പവന് 56240 രൂപയുമാണ്. ഇന്നലെ, അതായത് ഒക്ടോബർ എട്ടിന് സ്വർണത്തിൻ്റെ വിലയെക്കാൾ കുറവാണ് ഇന്നത്തെ വില. (Image Credits - Getty Images)

ഇന്നലെ ഗ്രാമിന് 7100 രൂപയും പവന് 56800 രൂപയുമായിരുന്നു സ്വർണവില. ഈ വില ഇന്ന് കുറഞ്ഞു. ഒക്ടോബർ എട്ടിലെ വിലയെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ന്, അതായത് ഒക്ടൊബർ 9ന് ഗ്രാമിന് 70 രൂപ കുറഞ്ഞു. പവന് ഇന്ന് ആകെ കുറഞ്ഞത് 560 രൂപയാണ്. (Image Credits - Getty Images)

ഒക്ടോബർ നാലിന് ഗ്രാമിന് 10 രൂപ വർധിച്ചതിന് ശേഷം ഇതുവരെ സംസ്ഥാനത്ത് സ്വർണവില കൂടിയിട്ടില്ല. ഒക്ടോബർ നാലിന് 10 രൂപ വർധിച്ച് ഗ്രാമിന് 7120 രൂപയാണ് ആയിരുന്നത്. ഒക്ടോബർ ഏഴിന് 20 രൂപ കുറഞ്ഞിരുന്നു. മറ്റ് ദിവസങ്ങളിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. (Image Credits - Getty Images)

ഒക്ടോബർ അഞ്ച്, ആറ് ദിവസങ്ങളിൽ സ്വർണവിലയ്ക്ക് മാറ്റമില്ലായിരുന്നു. ഗ്രാമിന് 7100 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ഏഴിന് 20 രൂപ കുറഞ്ഞു. എട്ടിന് മാറ്റമുണ്ടായില്ല. ഇന്ന്, അതായത് ഒക്ടോബർ 9ന് 70 രൂപ കുറഞ്ഞു. (Image Credits - Getty Images)

വെള്ളിയ്ക്കും വില കുറഞ്ഞു. ഗ്രാമിന് 102 ആയിരുന്ന വെള്ളിവില ഇന്ന് 101.90 ആയി കുറഞ്ഞു. 10 ഗ്രാമിന് 1019 രൂപയാണ് ഇന്നത്തെ വെള്ളി വില. (Image Credits - Getty Images)