Railway Update : പാലം പണി നടക്കുവാ; നാളെ ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം
Kottayam Via Train Service Updates : കോട്ടയം വഴിയുള്ള ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ 22, 23 തീയതികളിലാണ് കോട്ടയം വഴിയുള്ള സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

നാളെ നവംബർ 22നും 23-ാം തീയതിയും കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. ചെങ്ങന്നൂർ-മാവേലിക്ക സെക്ഷനിലെ പാലം പണിയെ തുടർന്നാണ് കോട്ടയം വഴിയുള്ള സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. (Image Courtesy : PTI)

നാളെ ഒരു ട്രെയിൻ പൂർണമായും മറ്റ് ചില സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തുതായി റെയിൽവെ അറിയിച്ചു. മറ്റ് സർവീസുകൾ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്തു.

നാളെ നവംബർ 22-ാം തീയതി രാത്രി 9.05നുള്ള കൊല്ലം-എറണാകുളം ജങ്ഷൻ എക്സ്പ്രസ് സർവീസാണ് പൂർണമായും റദ്ദാക്കിട്ടുള്ളത്

നവംബർ 22ന് നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366) ഭാഗികമായി റദ്ദാക്കി. ട്രെയിൻ കായംകുളം വരെ സർവീസ് നടത്തും. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയം വരെ സർവീസ് നടത്തു. കോട്ടയത്തിനും തിരുവനന്തപുരത്തിനുമിടയിൽ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി. തിരികെയുള്ള സർവീസ് കോട്ടയത്ത് നിന്നും പുറപ്പെടും

മധുര-ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലം വരെ സർവീസ് നടത്തൂ. കൊല്ലത്തിനും ഗുരുവായൂരിനുമിടയിൽ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി. തിരികെയുള്ള ഗുരുവായൂർ-മധുര എക്സ്പ്രസ് (16328) കൊല്ലത്ത് നിന്നുമാണ് ആരംഭിക്കുക

കായംകുളത്ത് നിന്നും ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നീ സ്റ്റോപ്പുകൾ അധികമായി അനുവദിക്കും. വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ:

1. തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12624) 2. തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ വീക്ക്ലി എക്സ്പ്രസ് (16312) 3. തിരുവനന്തപുരം നോർത്ത്- ലോകമാന്യ തിലക് ടെർമിനസ് വീക്ക്ലി സെപ്ഷ്യൽ (01464) 4. തിരുവനന്തുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (16319) 5. തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (16629)

6. കന്യാകുമാരി-ദിബ്രുഗജ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22503) 7. തിരുവനന്തപുരം സെൻട്രൽ-രാമേശ്വരം അമൃത എക്സ്പ്രസ് (16343) 8. തിരുവനന്തപുരം നോർത്ത്- നിലമ്പൂർ രോ് രാജ്യറാണി എക്സ്പ്രസ് (16349) 9. തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347)