നവരാത്രി കഴിയുന്നത്തോടെ മഴ കളമൊഴിയും എന്ന് സൂചന, കാരണം ഇതാ | Kerala Rains Navaratri: Heavy Rainfall May End Soon; Weather Experts Explain Why and when Thulavarsham starts Malayalam news - Malayalam Tv9
Heavy Rainfall May End Soon: വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
1 / 5
നവരാത്രി ഉത്സവത്തിനുശേഷം കേരളത്തിൽ കാലവർഷം പൂർണമായും ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങിക്കഴിഞ്ഞു. കാലവർഷം അവസാനിക്കുന്നതോടെ, കേരളത്തിൽ തുലാവർഷം ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് തെളിയുന്നത്.
2 / 5
Kerala Rain Alert
3 / 5
അതേസമയം, തെക്കൻ ചൈനാക്കടലിലെ ചുഴലിക്കാറ്റ് ദുർബലമായി ആൻഡമാൻ കടലിൽ എത്തി, ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദമായി മാറും.
4 / 5
ഈ രണ്ട് ന്യൂനമർദ്ദങ്ങളും കേരളത്തെ കാര്യമായി ബാധിക്കില്ലെങ്കിലും, അവയുടെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ നേരിയ മഴ ലഭിച്ചേക്കാം.
5 / 5
ഇന്നും സംസ്ഥാനത്ത് മഴയും വെയിലും ഇടവിട്ട് ലഭിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.