ബന്ദും കഴിഞ്ഞ് ഒക്ടോബര്‍ ഏഴിന് ഇനി സ്‌കൂളില്‍ പോയാല്‍ മതി | Kerala schools will remain closed until October 7 due to Navaratri, Gandhi Jayanti, Vijayadashami, and the Bharat Bandh Malayalam news - Malayalam Tv9

Kerala School Holidays: ബന്ദും കഴിഞ്ഞ് ഒക്ടോബര്‍ ഏഴിന് ഇനി സ്‌കൂളില്‍ പോയാല്‍ മതി

Updated On: 

29 Sep 2025 18:58 PM

Kerala Navratri Holidays 2025: സെപ്റ്റംബര്‍ 29ന് വൈകീട്ട് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വെച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍ നവരാത്രി ആഘോഷങ്ങള്‍ 9 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. പുസ്തകം പൂജ വെയ്ക്കുന്നതാണ് കേരളത്തിലെ പ്രധാന ആഘോഷം.

1 / 5സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. സെപ്റ്റംബര്‍ 29ന് വൈകീട്ട് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വെച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍ നവരാത്രി ആഘോഷങ്ങള്‍ 9 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. പുസ്തകം പൂജ വെയ്ക്കുന്നതാണ് കേരളത്തിലെ പ്രധാന ആഘോഷം. (Image Credits: Getty Images)

സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. സെപ്റ്റംബര്‍ 29ന് വൈകീട്ട് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വെച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍ നവരാത്രി ആഘോഷങ്ങള്‍ 9 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. പുസ്തകം പൂജ വെയ്ക്കുന്നതാണ് കേരളത്തിലെ പ്രധാന ആഘോഷം. (Image Credits: Getty Images)

2 / 5

അതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലെ പൊതു അവധി കൂടാതെയാണ് സെപ്റ്റംബര്‍ 30നും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

3 / 5

സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.

4 / 5

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയും വിജയദശമിയും ഒരുമിച്ചാണ് വരുന്നത്. അതിനാല്‍ രണ്ട് ദിവസങ്ങളിലായി ലഭിക്കേണ്ട അവധികള്‍ ഇത്തവണ ഒരുമിച്ച് ആസ്വദിക്കാം.

5 / 5

അതുകഴിഞ്ഞ് ഒക്ടോബര്‍ മൂന്നിന് രാജ്യത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രഖ്യാപിച്ച ഭാരത് ബന്ദുണ്ട്. ഈ ബന്ദ് സമ്പൂര്‍ണമാകുകയാണെങ്കില്‍ ഒരു പക്ഷെ അന്നും സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. സെപ്റ്റംബര്‍ നാല് ശനിയാഴ്ചയും അഞ്ച് ഞായറാഴ്ചയുമാണ്. ശനിയാഴ്ച സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അതിനാല്‍ തന്നെ ഇനി ഒക്ടോബര്‍ ഏഴിന് തിങ്കളാഴ്ച അവര്‍ക്ക് സ്‌കൂളില്‍ പോയാല്‍ മതിയാകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും