AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sardine Fry Recipe: ഉച്ചയ്ക്ക് ചോറിനൊപ്പം പച്ച കുരുമുളക് അരച്ച നാടൻ മത്തി പൊരിച്ചത് ആയാലോ…

Kerala Style Mathi Porichathu Recipe: മത്തിക്കറിയായാലും മത്തി വറുത്തതും ആയാലും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. മത്തി പൊരിച്ചത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും... ഉച്ചക്ക് ഊണിന് മത്തി പൊരിച്ചത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 19 Nov 2024 | 02:19 PM
മീൻ വിഭവങ്ങൾ നോൺ വെജ് പ്രേമികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ്. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് മത്തി. കാൽസ്യവും വിറ്റാമിൻ ഡിയും ധാരാളം  അടങ്ങിയ ചെറിയ മത്തി ആരോഗ്യത്തിന്  വളരെ നല്ലതാണ്. (Image Credits: Social Media)

1 / 5
മത്തിക്കറിയായാലും മത്തി വറുത്തതും ആയാലും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. മത്തി പൊരിച്ചത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും... ഉച്ചക്ക് ഊണിന് മത്തി പൊരിച്ചത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. (Image Credits: Social Media)

2 / 5
ആവശ്യ സാധനങ്ങൾ ഇവ: ചെറിയ മത്തി – അര കിലോ, പച്ച കുരുമുളക് – 1 ടേബിൾസ്പൂൺ, വെളുത്തുള്ളി – അല്ലി, കറിവേപ്പില – കുറച്ചു, ഇഞ്ചി – ഒരു ചെറിയ കഷ്ണം, ചെറിയ ഉള്ളി – 12, പച്ചമുളക് – 8+8,  മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ, മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ, പെരും ജീരകം – 1 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ + വറുക്കാൻ ആവശ്യത്തിന്, നാരങ്ങാനീര് – 1 ടേബിൾസ്പൂൺ. (Image Credits: Social Media)

3 / 5
മത്തി നന്നായി വൃത്തിയാക്കിയതിനു ശേഷം വരഞ്ഞ് മാറ്റിവയ്ക്കുക. പച്ച കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി, ചെറിയ ഉള്ളി, എട്ട് പച്ചമുളക്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, ഉപ്പ്, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ, നാരങ്ങാനീര് എന്നിവ നന്നായി അരച്ച് വൃത്തിയാക്കിയ മത്തിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. (Image Credits: Social Media)

4 / 5
കുറച്ചു പച്ചമുളകും നടുകേ കീറി മത്തിയിൽ ഇടുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മത്തി ഇട്ട് തിരിച്ചും മറിച്ചും നന്നായി വേവിച്ച് എടുക്കുക. നടുകീറിയ പച്ചമുളകും, കറിവേപ്പിലയും കൂടി ഇട്ടു കൊടുക്കാവുന്നതാണ്. എല്ലാം കൂടി പൊരിച്ചെടുത്തു ചൂടോടെ ചോറിനൊപ്പം വിളമ്പുക. (Image Credits: Social Media)

5 / 5