5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kathir App: കാര്‍ഷിക സേവനങ്ങൾക്കായി ‘കതിർ’ ആപ്പ്; എങ്ങനെ ഉപയോഗിക്കാം

Kathir App 2024: കാർഷിക സേവനങ്ങൾക്കായി സംസ്ഥാന കൃഷി വകുപ്പ് 'കതിർ' ആപ്പ് കൊണ്ടുവന്നു. കൃഷി സംബന്ധമായ എല്ലാ ആവശ്യങ്ങളും, സംശയങ്ങളും പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

nandha-das
Nandha Das | Updated On: 17 Aug 2024 16:13 PM
കൃഷി സേവനങ്ങൾക്ക് ഏകജാലക സംവിധാനവുമായി ‘കതിർ’ ആപ്പ്. കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് ‘കതിർ’. വെബ് പോർട്ടൽ രൂപത്തിലും, മൊബൈൽ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുണ്ട്.

1 / 5
ആപ്പ് ഉപയോഗിച്ച് കർഷകർക്ക് നേരിട്ട് കാർഷിക വിദഗ്ധരുമായി ആശയ വിനിമയം നടത്താനും സംശയങ്ങൾ ചോദിച്ചറിയാനും സാധിക്കും. വിള, ഇൻഷുറൻസ്, വിപണി, സാങ്കേതിക വിവരങ്ങൾ, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങൾ ഇതുവഴി മാറ്റാനാകുമെന്നാണ് കരുതുന്നത്.

2 / 5
പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. മൊബൈലിൽ ആപ് ഡൗൺലോഡ് ചെയ്യുന്നതിനായി ക്യൂആർ കോഡും വികസിപ്പിച്ചിട്ടുണ്ട്.

3 / 5
കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാവുന്ന അപകട സാധ്യതകൾ കുറയ്ക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സേവനങ്ങളും നൽകുക, കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റകളും ഒരൊറ്റ പ്ലാറ്റഫോമിലായി ഏകീകരിക്കു, കാലാവസ്ഥക്ക് അനുശ്രുതമായ വിളകൾ കണ്ടെത്തുക, വിളവ്, വിള വിസ്തീർണം എന്നിവ കണക്കാക്കുക., സർക്കാർ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും നടപ്പാക്കലും നിരീക്ഷണവും, തുടങ്ങിയ സേവനങ്ങൾ കർഷകരിലേക്ക് എത്തിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നത്.

4 / 5
മൂന്ന് ഘട്ടങ്ങളായാണ് ആപ്പിന്റെ പ്രവർത്തനം രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കാലാവസ്ഥ വിവരങ്ങൾ, മണ്ണ് പരിശോധ സംവിധാനം, പ്ലാന്റ് ഡോക്ടർ സംവിധാനം തുടങ്ങിയവയാണ് ലഭ്യമാക്കുക. കൃഷിക്കാവശ്യമായ വിത്തുകൾ, വളം തുടങ്ങിയ ഉല്പാദനോപാധികളുടെ ലഭ്യത, തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ ലഭ്യമാക്കുക. മൂന്നാം ഘട്ടത്തിൽ വിള ഇൻഷുറൻസ്, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടഗിയ സേവനങ്ങൾ ലഭ്യമാക്കും.

5 / 5
Follow Us
Latest Stories