AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monsoon hair loss: മഴക്കാലത്ത് മുടികൊഴിയുന്നുണ്ടോ? പരിഹാരം ഇവിടുണ്ട്

Key Causes of Monsoon Hair Fall: മഴക്കാലത്ത് കളറിംഗ്, പെർമനന്റ് സ്‌ട്രെയിറ്റനിംഗ് തുടങ്ങിയ കെമിക്കൽ ട്രീറ്റ്‌മെന്റുകളും ഹെയർ ജെല്ലുകളും സ്പ്രേകളും ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

Monsoon hair loss: മഴക്കാലത്ത് മുടികൊഴിയുന്നുണ്ടോ? പരിഹാരം ഇവിടുണ്ട്
monsoon hair fallImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 14 Jul 2025 18:46 PM

കൊച്ചി: മഴക്കാലം ആരോഗ്യ സംരക്ഷണത്തിൽ, പ്രത്യേകിച്ച് ചർമ്മത്തിന്റെയും കേശത്തിന്റെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. തണുപ്പും ഈർപ്പവും നിറഞ്ഞ ഈ കാലാവസ്ഥയിൽ മുടിക്ക് പ്രത്യേക പരിചരണം നൽകിയില്ലെങ്കിൽ ഫംഗസ് ബാധയും തുടർന്ന് അമിതമായ മുടികൊഴിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു ദിവസം 50-60 മുടികൾ കൊഴിയുന്നത് സാധാരണമാണെങ്കിലും, ഇത് 200-250 കവിയുമ്പോൾ ആശങ്കപ്പെടണം.

 

മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങൾ

 

മഴക്കാലത്തെ ഉയർന്ന ഈർപ്പം തലയോട്ടിയിൽ വിയർപ്പും എണ്ണമയവും വർദ്ധിപ്പിച്ച് മുടിവേരുകളെ ദുർബലപ്പെടുത്തുന്നു. ഈർപ്പമുള്ള സാഹചര്യം താരൻ, റിങ് വേം പോലുള്ള ഫംഗസ് അണുബാധകൾക്ക് കാരണമാകാം. കൂടാതെ, മലിനമായ മഴവെള്ളം മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും മുടി വരണ്ട് പൊട്ടുന്നതിന് ഇടയാക്കുകയും ചെയ്യും. മഴക്കാലത്ത് ആളുകൾ മുടി കഴുകുന്നതിലും ഉണക്കുന്നതിലും കണ്ടീഷൻ ചെയ്യുന്നതിലും വരുത്തുന്ന അശ്രദ്ധയും പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

 

പ്രതിരോധ മാർഗ്ഗങ്ങൾ

 

മുടികൊഴിച്ചിൽ തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്:

  • മുടി ഉണക്കുക: കുളിച്ച ശേഷം വൃത്തിയുള്ള തുണികൊണ്ട് മുടിയിലെ വെള്ളം നന്നായി ഒപ്പിയെടുക്കുക. ഹെയർ ഡ്രയർ ഒഴിവാക്കി മുടി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക. ദീർഘനേരം കെട്ടിവെക്കുന്നത് ഒഴിവാക്കുക.
  • ശരിയായ ഷാംപൂവും കണ്ടീഷണറും: അമിത രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ ഒഴിവാക്കി, മുടി വൃത്തിയാക്കാൻ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. കണ്ടീഷണർ മുടിയുടെ മിനുസം നിലനിർത്താനും പൊട്ടുന്നത് തടയാനും സഹായിക്കും.
  • എണ്ണ മസാജ്: ആഴ്ചയിൽ രണ്ടുതവണ ചൂടുള്ള എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യും.
  • ആഹാരം: സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പോഷകമില്ലാത്ത ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
  • മഴവെള്ളം ഏൽക്കാതെ: മഴയത്ത് പുറത്തിറങ്ങുമ്പോൾ തല കുടകൊണ്ടോ തൊപ്പികൊണ്ടോ സംരക്ഷിക്കുക. മുടി നനഞ്ഞാൽ എത്രയും പെട്ടെന്ന് കഴുകി വൃത്തിയാക്കുക.
  • രാസവസ്തുക്കൾ ഒഴിവാക്കുക: മഴക്കാലത്ത് കളറിംഗ്, പെർമനന്റ് സ്‌ട്രെയിറ്റനിംഗ് തുടങ്ങിയ കെമിക്കൽ ട്രീറ്റ്‌മെന്റുകളും ഹെയർ ജെല്ലുകളും സ്പ്രേകളും ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.