അടുക്കളയിലെ പ്ലാസ്റ്റിക് മാലിന്യം എങ്ങനെ കുറയ്ക്കാം: ഇതാ ചില എളുപ്പവഴികൾ | Kitchen Hacks, Here Are some Easy Ways To Ditch Plastic Waste In Your Kitchen Malayalam news - Malayalam Tv9

Kitchen Hacks: അടുക്കളയിലെ പ്ലാസ്റ്റിക് മാലിന്യം എങ്ങനെ കുറയ്ക്കാം: ഇതാ ചില എളുപ്പവഴികൾ

Published: 

17 May 2025 17:47 PM

Ditch Plastic Waste In Your Kitchen: ചില വഴികൾ ശീലിച്ചാൽ നിങ്ങൾക്ക് പ്ലാസ്റ്റിക്കുകൾ കുറയ്ക്കാൻ സാധിക്കും. അവ എന്തെല്ലാമെന്ന് നോക്കാം. പ്ലാസ്റ്റിക്കിൽ സുഗന്ധവ്യഞ്ജനങ്ങളും പലചരക്ക് സാധനങ്ങളും സൂക്ഷിക്കുന്നവർ സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളിലേക്ക് മാറുക. കാരണം അവ ഈടുനിൽക്കുന്നതും പരിസ്ഥിതി സൗഹൃദപരവും നിങ്ങളുടെ ആരോഗ്യത്തിന് സുരക്ഷിതവുമാണ്.

1 / 5അടുക്കളയിൽ പ്ലാസ്റ്റിക്കുകൾ സ്വാഭാവികമാണ്. പല സാധനങ്ങളും വാങ്ങുമ്പോൾ പ്ലാസ്റ്റിക് കവറുകളിലും മറ്റും പൊതിഞ്ഞാണ് തരുന്നത്. എന്നാൽ ഇവ ഇല്ലാണ്ടാക്കുക അത്ര എളുപ്പമല്ല. കത്തിച്ച് കളയാമെന്ന് വിചാരിച്ചാൽ ഏറ്റവും ഹാനികരമായ ഒന്നാണത്. വലിച്ചെറിഞ്ഞാലും പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ആപത്താണ്. (Image Credits: Freepik)

അടുക്കളയിൽ പ്ലാസ്റ്റിക്കുകൾ സ്വാഭാവികമാണ്. പല സാധനങ്ങളും വാങ്ങുമ്പോൾ പ്ലാസ്റ്റിക് കവറുകളിലും മറ്റും പൊതിഞ്ഞാണ് തരുന്നത്. എന്നാൽ ഇവ ഇല്ലാണ്ടാക്കുക അത്ര എളുപ്പമല്ല. കത്തിച്ച് കളയാമെന്ന് വിചാരിച്ചാൽ ഏറ്റവും ഹാനികരമായ ഒന്നാണത്. വലിച്ചെറിഞ്ഞാലും പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ആപത്താണ്. (Image Credits: Freepik)

2 / 5

എന്നാൽ ചില വഴികൾ ശീലിച്ചാൽ നിങ്ങൾക്ക് പ്ലാസ്റ്റിക്കുകൾ കുറയ്ക്കാൻ സാധിക്കും. അവ എന്തെല്ലാമെന്ന് നോക്കാം. പ്ലാസ്റ്റിക്കിൽ സുഗന്ധവ്യഞ്ജനങ്ങളും പലചരക്ക് സാധനങ്ങളും സൂക്ഷിക്കുന്നവർ സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളിലേക്ക് മാറുക. കാരണം അവ ഈടുനിൽക്കുന്നതും പരിസ്ഥിതി സൗഹൃദപരവും നിങ്ങളുടെ ആരോഗ്യത്തിന് സുരക്ഷിതവുമാണ്.

3 / 5

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് റാപ്പുകൾക്ക് പകരം, ബീസ് വാക്സ് റാപ്പുകളോ സിലിക്കൺ സ്ട്രെച്ച് ലിഡുകളോ പരീക്ഷിച്ചുനോക്കൂ. ഇവ നിങ്ങളുടെ ആരോ​ഗ്യത്തിനും ഹാനികരമല്ല. ഷോപ്പിംഗിന് പോകുമ്പോൾ തുണി സഞ്ചികളോ മറ്റ് ബദലുകളോ കൈയ്യിൽ കരുതുക. പ്ലാസ്റ്റിക് പാക്കേജിംഗ് പൂർണ്ണമായും ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ശീലമാണിത്.

4 / 5

പ്ലാസ്റ്റിക് ഉൾക്കൊള്ളുന്ന പാത്രങ്ങൾ വൃത്തിയാക്കുന്ന സ്ക്രബുകൾ ഒഴിവാക്കുക. നിസ്സാരമെന്ന് തോന്നുമെങ്കിലും, അവ ഉപയോഗിക്കുമ്പോഴെല്ലാം അവ മൈക്രോപ്ലാസ്റ്റിക് പുറംതള്ളുന്നു. കരം, കമ്പോസ്റ്റബിൾ സ്പോഞ്ചുകൾ, പ്രകൃതിദത്ത സ്ക്രബുകൾ, അല്ലെങ്കിൽ പാത്രങ്ങൾ വൃത്തിയാക്കുന്ന തുണികൾ എന്നിവ തിരഞ്ഞെടുക്കുക.

5 / 5

വീട്ടിൽ തന്നെ സ്വന്തമായി എയർ ഫ്രെഷനറുകൾ ഉണ്ടാക്കാൻ കഴിയുമ്പോൾ പ്ലാസ്റ്റിക് കുപ്പികളിൽ പായ്ക്ക് ചെയ്ത എയർ ഫ്രെഷനറുകൾക്കായി ഒഴിവാക്കുക. അല്പം വിനാഗിരി, വെള്ളം, നാരങ്ങ തൊലികൾ എന്നിവ ചേർത്ത് നിങ്ങൾക്ക് എയർ ഫ്രെഷനറുകൾ ഉണ്ടാക്കാം. ഇവ നിങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളോ കഠിനമായ രാസവസ്തുക്കളോ ഇല്ലാതെ സു​ഗന്ധം നൽകുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും