എണ്ണയില്ലാതെ ക്രിസ്പി ചിക്കൻ! എയർ ഫ്രയറിൽ പെർഫെക്റ്റ് ചിക്കൻ തയ്യാറാക്കാം; ശ്രദ്ധിക്കേണ്ടത് | Kitchen Tips, How to Air Fry Chicken Properly Without Losing Juiciness, A Complete Guide Malayalam news - Malayalam Tv9

Kitchen Tips: എണ്ണയില്ലാതെ ക്രിസ്പി ചിക്കൻ! എയർ ഫ്രയറിൽ പെർഫെക്റ്റ് ചിക്കൻ തയ്യാറാക്കാം; ശ്രദ്ധിക്കേണ്ടത്

Published: 

03 Feb 2026 | 07:37 AM

Air Fry Chicken Properly: എണ്ണയില്ലാതെ വറുക്കാം എന്നതാണ് എയർ ഫ്രയറിൻ്റെ ഏറ്റവും വലിയ ഗുണം. ചിക്കൻ പാചകം ചെയ്യുമ്പോൾ അത് കരിഞ്ഞുപോകാതെയും ഉണങ്ങിപ്പോകാതെയും ജൂസിയായി കിട്ടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. റസ്റ്റോറൻ്റ് സ്റ്റൈലിൽ സ്വാദുള്ള ചിക്കൻ ഫ്രൈ വീട്ടിൽ തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5
എണ്ണമയമില്ലാത്ത വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവർക്കും എയർ ഫ്രയർ വലിയൊരു അനു​ഗ്രഹമാണ്. എന്നാൽ ചിക്കൻ പാചകം ചെയ്യുമ്പോൾ അത് കരിഞ്ഞുപോകാതെയും ഉണങ്ങിപ്പോകാതെയും (Dry ആവാതെ) ജൂസിയായി കിട്ടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. റസ്റ്റോറന്റ് സ്റ്റൈലിൽ സ്വാദുള്ള ചിക്കൻ ഫ്രൈ വീട്ടിൽ തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

2 / 5
എണ്ണയില്ലാതെ വറുക്കാം എന്നതാണ് എയർ ഫ്രയറിന്റെ ഏറ്റവും വലിയ ഗുണം. എങ്കിലും, മസാല പുരട്ടുമ്പോൾ ഒരു ടീസ്പൂൺ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ അതിൽ ചേർക്കുന്നത് ചിക്കൻ ഉള്ളിൽ നിന്ന് വരണ്ടുപ്പോകാതിരിക്കാൻ സഹായിക്കും. ഇത് ചിക്കന് നല്ലൊരു തിളക്കവും മൊരിവും നൽകുന്നതാണ്.

3 / 5
എയർ ഫ്രയറിൻ്റെ ബാസ്കറ്റിൽ ചിക്കൻ കഷ്ണങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കരുത്. ചൂടുവായു എല്ലാ ഭാഗത്തേക്കും ഒരേപോലെ എത്തണമെങ്കിൽ കഷ്ണങ്ങൾക്കിടയിൽ ചെറിയ വിടവ് ഉണ്ടായിരിക്കണം. കൂടുതൽ ചിക്കൻ ഉണ്ടെങ്കിൽ പല തവണകളായി പാചകം ചെയ്യുന്നതാണ് ഏറ്റവും ഉചിതം.

4 / 5
പാചകം തുടങ്ങി ഏകദേശം പകുതി സമയം കഴിയുമ്പോൾ (ഉദാഹരണത്തിന് 20 മിനിറ്റാണ് സമയമെങ്കിൽ 10-ാം മിനിറ്റിൽ) ബാസ്കറ്റ് പുറത്തെടുത്ത് ചിക്കൻ മറിച്ചിടാൻ ശ്രദ്ധിക്കണം. ഇത് എല്ലാ വശങ്ങളും ഒരുപോലെ വേവാനും ക്രിസ്പി ആകാനും സഹായിക്കും. കൂടാതെ മസാല പുരട്ടുന്നതിന് മുൻപ് ചിക്കനിൽ ചെറിയ വരകൾ ഇട്ടു കൊടുക്കുന്നത് മസാല ഉള്ളിലേക്ക് പിടിക്കാനും ചിക്കൻ വേഗത്തിൽ വെന്തു കിട്ടാനും സഹായിക്കും.

5 / 5
എല്ലോട് കൂടിയ ചിക്കൻ കഷ്ണങ്ങൾക്ക് സാധാരണയായി 180°C മുതൽ 200°C വരെ താപനിലയാണ് വേണ്ടത്. അതായത് ഏകദേശം 18-22 മിനിറ്റിനുള്ളിൽ ചിക്കൻ പാകമാകും. പാചകം കഴിഞ്ഞാലുടൻ ചിക്കൻ പുറത്തെടുക്കാതെ രണ്ട് മിനിറ്റ് സെറ്റിലാവാൻ അനുവദിച്ചാൽ അത് കൂടുതൽ സ്വാദിഷ്ടമാകും.

Follow Us
Related Photo Gallery
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
Bengaluru Travel: മലയാളികളേ…ബെംഗളൂരു യാത്രയില്‍ ഇവരെ പേടിക്കണം; ചെന്ന് കേറിക്കൊടുത്തേക്കല്ലേ
Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?