KL Rahul: തോല്‍വിയിലും തല ഉയര്‍ത്തി കെഎല്‍ രാഹുല്‍; പ്രശംസ കൊണ്ട് മൂടി മുന്‍താരങ്ങള്‍
KL Rahul Century: രാഹുലിനെ പ്രശംസിച്ച് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും രംഗത്തെത്തി. രാഹുല്‍ ദ്രാവിഡിനെ പോലെ പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ രക്ഷിക്കുന്നയാളാണ് കെഎല്‍ രാഹുലെന്ന് ഗവാസ്‌കര്‍. രാഹുല്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്ന് ശാസ്ത്രി.

രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടിട്ടും കെഎല്‍ രാഹുലിന്റെ ബാറ്റിങ് മികവ് പ്രശംസിക്കപ്പെടുകയാണ്. അഞ്ചാമനായി ക്രീസിലെത്തിയ താരം പുറത്താകാതെ 92 പന്തില്‍ 112 റണ്‍സെടുത്തു. രാഹുലിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ 284 റണ്‍സ് നേടിയത് (Image Credits: PTI).

രാഹുലിനെ പ്രശംസിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. രാഹുല്‍ ദ്രാവിഡിനെ പോലെ പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ രക്ഷിക്കുന്നയാളാണ് കെഎല്‍ രാഹുലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അതിശയിപ്പിക്കുന്ന ബാറ്ററാണ് രാഹുലെന്നും മുന്‍ താരം വ്യക്തമാക്കി (Image Credits: PTI).

മികച്ച ടെക്‌നിക്കും, ഷോട്ടുകളുമുള്ള താരമാണ് രാഹുല്‍. ടീമിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അദ്ദേഹത്തെയാണ് ആശ്രയിക്കുന്നത്. സമ്മര്‍ദ്ദ സാഹചര്യം രാഹുല്‍ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു (Image Credits: PTI).

മുന്‍താരവും മുന്‍പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയും രാഹുലിനെ പ്രശംസിച്ചു. രാഹുല്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. അദ്ദേഹം നന്നായി അത് കൈകാര്യം ചെയ്തുവെന്നും ശാസ്ത്രി പറഞ്ഞു (Image Credits: PTI).

അഞ്ചാം നമ്പറിലാണ് രാഹുല്‍ എത്തിയത്. നാലിന് 118 എന്ന നിലയിലായിരുന്നു ഇന്ത്യ. പിച്ച് സ്ലോ ആയിരുന്നു. തുടര്‍ന്ന് നല്ല ഒഴുക്കോടെയുള്ള പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചതെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു (Image Credits: PTI).