Liver Health: നിങ്ങളുടെ കണ്ണുകൾ പറയും കരളിന്റെ ആരോഗ്യം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
Liver Health Problem Symptoms: കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തപ്പോൾ ബിലിറൂബിൻ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് മഞ്ഞപ്പിത്തം. ഇതിൻ്റെ പ്രാഥമിക സൂചകങ്ങളിലൊന്നാണ് കണ്ണുകളിൽ കാണപ്പെടുന്ന മഞ്ഞനിറം. കരൾ പ്രശ്നങ്ങളുടെ ഏറ്റവും തിരിച്ചറിയാവുന്ന ലക്ഷണമാണ് കണ്ണുകൾ മഞ്ഞനിറമാകുന്നത്.

ഇന്ത്യയിൽ കരൾ രോഗങ്ങൾ അടുത്തിടയായി വർദ്ധിച്ചിട്ടുണ്ട്. പലപ്പോഴും കരൾ രോഗവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് ഇതിന് കാരണം. അവയിൽ ചിലത് നിങ്ങളുടെ കണ്ണുകളിലൂടെ അറിയാം. മറ്റ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ, കരൾ പ്രശ്നമാണെന്നതിൻ്റെ ആദ്യ സൂചനകൾ കണ്ണുകൾ നൽകുന്നു. അവ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Freepik)

കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തപ്പോൾ ബിലിറൂബിൻ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് മഞ്ഞപ്പിത്തം. ഇതിൻ്റെ പ്രാഥമിക സൂചകങ്ങളിലൊന്നാണ് കണ്ണുകളിൽ കാണപ്പെടുന്ന മഞ്ഞനിറം. കരൾ പ്രശ്നങ്ങളുടെ ഏറ്റവും തിരിച്ചറിയാവുന്ന ലക്ഷണമാണ് കണ്ണുകൾ മഞ്ഞനിറമാകുന്നത് (മഞ്ഞപ്പിത്തം).

കണ്ണുകൾക്ക് ചുറ്റും വീക്കം അല്ലെങ്കിൽ നീര് കെട്ടികിടക്കുന്നതായി കാണാം. പ്രത്യേകിച്ച് രാവിലെ, കരളിന്റെ പ്രവർത്തനം മന്ദഗതിയിലായതിനാൽ ദ്രാവകം നിലനിർത്താനുള്ള പ്രശ്നത്തിൻ്റെ ഭാഗമാകാം ഇത്.

രക്തസ്രാവം അല്ലെങ്കിൽ കണ്ണുകൾ ചുവപ്പാകുന്നത് കരൾ വിഷബാധയുമായി ബന്ധപ്പെട്ടതാകാം. വിറ്റാമിൻ കെ ആശ്രിത ഘടകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത കരൾ രോഗങ്ങൾ രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് കണ്ണിൽ നിന്ന് ആവർത്തിച്ചുള്ള രക്തസ്രാവമായി പ്രത്യക്ഷപ്പെടുകയും കണ്ണ് ചുവപ്പാകുകയും ചെയ്യും.

വരണ്ടതോ, പൊടിഞ്ഞതോ, ചൊറിച്ചിലോ ഉള്ള കണ്ണുകൾ പിത്തരസത്തിന്റെ മോശം അവസ്ഥ സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും വിട്ടുമാറാത്ത കരൾ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘകാല കരൾ സമ്മർദ്ദമോ ടോക്സിൻ ഓവർലോഡോ ഉള്ളവരിലാണ് കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ സാധാരണയായി കാണപ്പെടുന്നത്.