Kudumbashree: മുതിർന്നവരുടെ പരിചരണത്തിനായി ആളെ തേടി അലയേണ്ട; വിളിച്ചാൽ വിളിപ്പുറത്തെത്തും കുടുംബശ്രീ എക്സിക്യൂട്ടീവുകൾ
K 4 Care Project: ജനുവരിയിൽ ആരംഭിച്ച പദ്ധതി പ്രകാരം 500-ൽ അധികം ആളുകൾക്കാണ് ഇതുവരെ പരിശീലനം ലഭിച്ചത്. ഇവരിൽ 300 പേർ ഇതിനകം എക്സിക്യൂട്ടീവുകൾ ആയി ജോലിയിൽ പ്രവേശിച്ചു.

വയോജനങ്ങളുടെ പരിചരണങ്ങൾക്കായി ഇനി നേഴ്സിംഗ് ഹോമുകളുടെ വാതിലുമുട്ടാനോ ആളുകളെ തപ്പി തിരയാനോ പോകേണ്ട. മുതിർന്ന പൗരന്മാരെ പരിചരിക്കാനും ബാങ്കിലെത്തിക്കാനുമൊക്കെ കുടുംബശ്രീ എക്സിക്യൂട്ടീവുകൾ വീട്ടിലെത്തും. 9188925597 എന്ന നമ്പറിൽ വിളിച്ചാൽ മതി. കുടുംബശ്രീയുടെ കെ 4 കെയർ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. (Image Credits: Kudumbashree)

വിദ്ഗധ പരിശീലനം ലഭിച്ച വനിതകളാണ് മുതിർന്ന പൗരന്മാരുടെ പരിചരണത്തിനായി എത്തുക. എല്ലാ ജില്ലകളിലും സേവനങ്ങൾ ലഭ്യമാണ്. വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുകൾ എന്നിവരുടെ പരിചരണം, തുടങ്ങി വിവിധ മേഖലകളിലാണ് കുടുംബശ്രീ എക്സിക്യൂട്ടീവുകളെ സജ്ജരാക്കിയിരിക്കുന്നത്. (Image Credits: Kudumbashree)

ഇതിനായി സംസ്ഥാനതലത്തിൽ കോൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഒരു മണിക്കൂർ മുതൽ ദിവസ, ആഴ്ച, മാസ അടിസ്ഥാനത്തിൽ സേവനം ലഭിക്കും. ജോലി ചെയ്യുന്ന സമയം, പരിചരിക്കുന്ന ആളുകളുടെ ആരോഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം നിശ്ചയിക്കുന്നത്. ആവശ്യപ്പെടുന്ന സമയത്ത് എക്സിക്യൂട്ടീവുകൾ ലഭ്യമല്ലെങ്കിൽ അടുത്ത ജില്ലയിൽ നിന്ന് വരെ സേവനത്തിനായി ആളുകളെ എത്തിക്കും. (Image Credits: Kudumbashree)

ജനുവരിയിൽ ആരംഭിച്ച പദ്ധതി പ്രകാരം 500-ൽ അധികം ആളുകൾക്കാണ് ഇതുവരെ പരിശീലനം ലഭിച്ചത്. ഇവരിൽ 300 പേർ ഇതിനകം എക്സിക്യൂട്ടീവുകൾ ആയി ജോലിയിൽ പ്രവേശിച്ചു. ഇവർക്ക് പ്രത്യേക യൂണിഫോമുമുണ്ട്. ജോലിക്കായി എത്തുന്നവരുടെ സുരക്ഷ പരിഗണിച്ച് സേവനത്തിനായി എത്തുന്ന വീടിനെ കുറിച്ചുള്ള വിവരം സ്ഥലത്തെ കുടുംബശ്രീ സിഡിഎസ് വഴി സ്വീകരിക്കും. 6 മാസത്തിനകം 1000 പേർക്ക് തൊഴിൽ ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കുടുംബശ്രീ അറിയിച്ചു. (Image Credits: Kudumbashree)

കുടുംബശ്രീയിൽ അംഗമായിട്ടുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കോ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ കെ 4 കെയർ എക്സിക്യൂട്ടീവുകളാകാം. വിദ്യാഭ്യാസ യോഗ്യത : 10-ാം ക്ലാസ്. എക്സിക്യൂട്ടീവുകളായി തിരഞ്ഞെടുക്കുന്നവർക്ക് ഹോം കെയറിൽ വിദഗ്ധ പരിശീലനം നൽകും. തുടർന്നാണ് നിയമനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 30 പേരടങ്ങുന്ന ബാച്ചുകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. (Image Credits: Kudumbashree)