Kunchacko Boban : സ്പ്ലെൻഡറിൽ ആലപ്പുഴയിൽ കറങ്ങി നടന്ന ചെക്കനാ, ഇപ്പോൾ ലഡാക്കിൽ ബുള്ളറ്റ് ഓടിക്കുന്നു!
Kunchacko Boban Photos : ലഡാക്കിൽ ബുള്ളറ്റിൽ കറങ്ങുന്ന ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഏതൊരു ആൺകുട്ടിയും ആഗ്രഹിക്കുന്നത്, ബുള്ളിറ്റിൽ ലഡാക്കിൽ ഒന്ന് കറങ്ങുക. തൻ്റെ ആ ആഗ്രഹം സഫലീകരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. (Kunchacko Boban Facebook)

ബുള്ളറ്റിൽ ലെഡാക്ക് താഴ്വരയിൽ കറങ്ങുന്ന തൻ്റെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. തൻ്റെ ആഗ്രഹങ്ങളുടെ പട്ടികയിലെ ഒന്ന് പൂർത്തീകരിക്കാൻ സാധിച്ചുയെന്നാണ് ചിത്രങ്ങൾ മലയാളം സിനിമ താരം അറിയിച്ചിരിക്കുന്നത്. (Kunchacko Boban Facebook)

"ബൈക്കും ലെ ലെഡാക്കും, ഇത്രയും മനോഹരമായ ഒരു കോംബോ, ഏതൊരു ആൺകുട്ടിയുടെയും സ്വപ്നം, എൻ്റെ വിഷ് ലിസ്റ്റിലെ ഒന്ന് സഫലീകരിച്ചിരിക്കുന്നു" എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. (Kunchacko Boban Facebook)

ചിലർ ലഡാക്കിൻ്റെ സൗന്ദര്യത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ്റെ കമൻ്റ് ബോക്സിൽ അഭിപ്രായം പങ്കുവെച്ചപ്പോൾ, ഹെൽമെറ്റ് വെക്കാത്തതിന് എംവിഡി കാത്ത് നിൽക്കുന്നുണ്ടെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. (Kunchacko Boban Facebook)

സ്പ്ലെൻഡറിൽ ആലപ്പുഴയിൽ കറങ്ങി നടന്നിരുന്ന ചെക്കനാണ്, ഇപ്പോൾ ബുള്ളറ്റിൽ ലഡാക്കിലാണെന്ന് ഒരു താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻ്റ് രേഖപ്പെടുത്തിയത് (Kunchacko Boban Facebook)