Manju Warrier: ‘അവളുടെ ജീവിതം താറുമാറാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നും ഒരു വിളിപ്പാടകലെ ഞാനുണ്ടാകും’
Manu Warrier About Meenakshi Dileep: ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ മോചനത്തിന് പിന്നാലെ മഞ്ജുവിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് മകളുടെ പേരിലാണ്. ഇരുവരുടെയും മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോകാനാണ് താത്പര്യം പ്രകടിപ്പിച്ചത്.

വിവാഹ മോചനത്തിന് ശേഷം എന്തുകൊണ്ട് മീനാക്ഷി മഞ്ജുവിനൊപ്പം പോയില്ല എന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. ഇക്കാര്യത്തില്‍ മകളുടെ തീരുമാനത്തെ അനുകൂലിച്ച് മഞ്ജു തന്നെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു. (Image Credits: Instagram)

മീനൂട്ടിക്ക് അവളുടെ അച്ഛനോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് മറ്റാരെക്കാളും എനിക്ക് നന്നായി അറിയാം. ദിലീപേട്ടനോടൊപ്പം അവള്‍ സുരക്ഷിതയായിരിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്.

മകളുടെ കസ്റ്റഡി സ്വന്തമാക്കാനായി അവളെ കോടതിയിലേക്ക് വലിച്ചിഴയ്ക്കാനോ നിയമപരമായ തര്‍ക്കങ്ങളിലൂടെ അവളുടെ ജീവിതം താറുമാറാക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവളോടൊപ്പം എന്നും ഒരു വിളിപ്പാടകലെ ഞാനുണ്ടാകും, എന്നായിരുന്നു മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.

മീനാക്ഷി മഞ്ജുവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ അണ്‍ഫോളോ ചെയ്തു. എന്നാല്‍ അമ്മ ഇപ്പോഴും മകളെ ഫോളോ ചെയ്യുന്നുണ്ട്.

മഞ്ജു വാര്യരുടെ അച്ഛന്‍ മരിച്ചപ്പോള്‍ മഞ്ജുവിന്റെ തൃശൂരിലെ വീട്ടിലേക്ക് മീനാക്ഷി എത്തിയിരുന്നു. ഇപ്പോള്‍ വെറും മീനാക്ഷിയല്ല ഡോക്ടര്‍ മീനാക്ഷിയാണ്.