Silver Rate: വെള്ളി വാങ്ങിക്കാന്‍ ഇതാണ് നല്ല സമയം; സ്വര്‍ണത്തിനേക്കാള്‍ സ്പീഡില്‍ പറന്നേക്കും
Silver Rate 2026 Prediction: വെള്ളി കൂടി കൈവിട്ടുയരുന്നത് മധ്യവര്‍ഗത്തെ സംബന്ധിച്ച് അല്‍പം ബുദ്ധിമുട്ടേറുന്ന കാര്യമാണ്. വലിയ കുതിപ്പിനിടയില്‍ ചെറിയൊരിറക്കം സ്വര്‍ണവും വെള്ളിയും നടത്തിയത് എല്ലാവരിലും ആശ്വാസം പകര്‍ന്നു.

സ്വര്‍ണവിലയില്‍ ഓരോ ദിവസവും മാറ്റങ്ങള്‍ സംഭവിക്കുന്നത് എല്ലാവരും അറിയുന്നുണ്ട്. എന്നാല്‍ ആരും അറിയാതെ മറ്റൊരുവശത്ത് കൂടി കുതിക്കുകയാണ് വെള്ളിവില. വെള്ളി കൂടി കൈവിട്ടുയരുന്നത് മധ്യവര്‍ഗത്തെ സംബന്ധിച്ച് അല്‍പം ബുദ്ധിമുട്ടേറുന്ന കാര്യമാണ്. വലിയ കുതിപ്പിനിടയില്‍ ചെറിയൊരിറക്കം സ്വര്‍ണവും വെള്ളിയും നടത്തിയത് എല്ലാവരിലും ആശ്വാസം പകര്‍ന്നു. (Image Credits: Getty Images)

എന്നാല്‍ വരാനിരിക്കുന്ന വിവാഹ സീസണ്‍ വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് വിവരം. 2026 പിറക്കുമ്പോള്‍ വെള്ളി പുതിയൊരു കുതിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്ന് മാര്‍ക്കറ്റ് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വെള്ളിയുടെ വില വര്‍ധിക്കുന്നതിന് പ്രധാന കാരണം അതിന്റെ വ്യാവസായിക ഉപയോഗമാണ്. ആഭരണങ്ങളില്‍ മാത്രം ഒതുങ്ങുനില്ല, വെള്ളി ഇന്ന് വ്യാവസായിക മേഖലയിലെ കൊമ്പനാണ്. മൊബൈല്‍ ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു.

കൂടാതെ അതിവേഗം വളരുന്ന സൗരോര്‍ജ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ലോഹങ്ങളില്‍ ഒന്നാണ് വെള്ളി. സാങ്കേതിക മേഖല വികസിക്കുമ്പോള്‍ വെള്ളിയുടെ ആവശ്യം വര്‍ധിക്കുന്നു. നിര്‍മ്മാതാക്കള്‍ വെള്ളിയെ കൂടുതലായി ആശ്രയിക്കുമ്പോള്‍ വില വര്‍ധിക്കും.

ഇതിനെല്ലാം പുറമെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ വെള്ളി ആഭരണമാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഡിമാന്‍ഡ് വര്‍ധിക്കുന്നതും വെള്ളി വില വര്‍ധിപ്പിക്കും.