Mohammed Shami : വിക്കറ്റെടുക്കാൻ മാത്രമല്ല, ചൂണ്ടയിട്ട് മീൻ പിടിക്കാനും ഷമി ഹീറോയാടാ ഹീറോ! ചിത്രങ്ങൾ
Mohammed Shami Fishing : ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെതിരെയുള്ള അവസാനം മത്സരത്തിന് മുന്നോടിയായിട്ടാണ് മുഹമ്മദ് ഷമി മീൻ പിടിക്കാൻ പോയത്. മാർച്ച് രണ്ടാം തീയതിയാണ് ഇന്ത്യ-ന്യൂസിലാൻഡ് മത്സരം.

ഇന്ത്യൻ പേസ്നിരയിലെ മുൻനിര താരമാണ് മുഹമ്മദ് ഷമി. ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പരിക്കേറ്റ് ജസ്പ്രിത് ബുംറ പിന്‍മാറിയതോടെ മഷിയാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്.

കഴിഞ്ഞ ലോകകപ്പിന് ശേഷം പരിക്കേറ്റ ഷമി 400 ദിവസത്തോളെ ചികിത്സയും റീഹാബിലേഷനുമായി കളത്തിന് പുറത്തായിരുന്നു. തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തിലാണ് ഷമി മികച്ച പ്രകടനം കാഴ്ചവെച്ചത്. താരം അഞ്ച് വിക്കറ്റാണ് ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ നേടിയത്

പാകിസ്താനെതിരെ ജയം നേടിയതിന് ശേഷം ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരെയുള്ള അവസാന മത്സരത്തിനായി മാർച്ച് രണ്ടാം തീയതി വരെ സമയം ഉണ്ട്. ഈ ഇടവേളയിൽ ദുബായിൽ ചൂണ്ട് ഇട്ട് മീൻ പിടിക്കാൻ പോയിരിക്കുകയാണ് ഷമി

പരിശീലനത്തിനിടെ ഒരു ചെറിയ ബ്രേക്കെടുത്ത ചൂണ്ടയിടാൻ പോയ നല്ല വലുപ്പമുള്ള രണ്ട് മൂന്ന് മീനുകളെ പിടികൂടുകയും കറിവെച്ച് തിന്നുകയും ചെയ്തു. അതിൻ്റെ ചിത്രങ്ങൾ മുഹമ്മദ് ഷമി തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടു

മാർച്ച് രണ്ടാം തീയതിയാണ് ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. ഇന്ത്യയും ന്യൂസിലാൻഡ് രണ്ട് മത്സരം വീതം ജയിച്ച് സെമി ഫൈനൽ ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ആര് ഒന്നാമനായി നോക്ക്ഔട്ടിലേക്ക് പ്രവേശിക്കുമെന്ന് മാർച്ച് രണ്ടാം തീയതി അറിയാം