Mohanlal: കേരളത്തിൽ ഡിവോഴ്‌സ് ഫാഷനായി മാറുകയാണ്, ഞങ്ങൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്’; മോഹൻലാൽ
Mohanlal: തന്റെ കുടുംബത്തിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. ആണ് എന്ന് പറയുന്നതും പെണ്ണ് എന്ന് പറയുന്നതും രണ്ട് കെമിസ്ട്രിയാണ്. അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക എന്നാണ് മോഹൻലാൽ പറയുന്നത്.

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. ദാമ്പത്യ ജീവിതം ആരംഭിച്ച് മുപ്പത്തിയേഴാം വർഷത്തിലൂടെയാണ് ഇരുവരും കടന്നുപോകുന്നത്. ബിഗ് സ്ക്രീനിൽ മോഹൻലാലിനെ കണ്ട് തുടങ്ങിയ കാലം മുതൽ സുചിത്ര ആരാധിച്ച് തുടങ്ങിയതാണ് പിന്നീട് ഇത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. (Image Credits:Facebook)

ഇപ്പോഴിതാ ദാമ്പത്യജീവിതത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു തരത്തിലുള്ള വഴക്കും ഉണ്ടാവാത്ത ദാമ്പത്യമല്ല തന്റേതെന്നും കുടുംബമാകുമ്പോൾ പരസ്പരം മനസിലാക്കുക എന്നതാണ് പ്രധാമെന്നും മോഹൻലാൽ പറയുന്നു.

സിനിമാ മേഖലയിലെ വിവാഹമോചനങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.സ്ട്രോങ്ങായ ഫാമിലി ലൈഫിന് പിന്നിൽ വലിയ രഹസ്യമൊന്നുമില്ലെന്നും സിനിമയിൽ നിന്നും വിവാഹം കഴിച്ചവർ ഡിവോഴ്സാകുന്നതിന്റെ പേർസന്റേജ് കുറവാണെന്നുമാണ് മോഹൻലാൽ പറയുന്നത്.

മറ്റ് മേഖലയിൽ നിന്നും ഡിവോഴ്സുകൾ നടക്കുന്നു. കേരളത്തിൽ ഡിവോഴ്സ് ഒരു ഫാഷനായി മാറുകയാണ്. കല്യാണം കഴിക്കുന്നത് തന്നെ ഡിവോഴ്‌സിന് വേണ്ടിയാണെന്നുള്ള കോൺസെപ്റ്റായി.

തന്റെ കുടുംബത്തിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. ആണ് എന്ന് പറയുന്നതും പെണ്ണ് എന്ന് പറയുന്നതും രണ്ട് കെമിസ്ട്രിയാണ്. അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക എന്നാണ് മോഹൻലാൽ പറയുന്നത്.