Mohanlal: മോഹൻലാലിന്റെ ആ വരികൾ കുമാരനാശാന്റെ വീണപൂവിലേതല്ല! സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ച
Mohanlal’s Phalke Award Poem Sparks Debate: താരം പറഞ്ഞ വരികൾ ‘വീണപൂവിലേത്’ അല്ല എന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രധാന ചർച്ച. വീണപൂവിൽ മാത്രമല്ല, ആശാന്റെ കവിതകളിൽ ഒന്നിലും ഇത്തരത്തിൽ ഒരു വരിയില്ലെന്നും പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം അദ്ദേഹം നടത്തിയ പ്രസംഗം വളരെ ശ്രദ്ധ നേടിയിരുന്നു. പ്രസംഗത്തിനിടെയിൽ രണ്ട് തവണ അദ്ദേഹം മലയാളത്തിൽ സംസാരിച്ചിരുന്നു. (Image Credits:FacebooK)

ഇതിൽ ആദ്യത്തേത് കുമാരനാശാന്റേത് എന്നു പറഞ്ഞ് രണ്ടു വരി കവിതാശകലമായിരുന്നു. ‘ചിതയിലാഴ്ന്നു പോയതുമല്ലോ, ചിരമനോഹരമായ പൂവിതു’, എന്ന വരികളാണ് കുമാരനാശാന്റെ 'വീണപൂവി'ലേത് എന്ന പേരിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതും.

താരം പറഞ്ഞ വരികൾ ‘വീണപൂവിലേത്’ അല്ല എന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രധാന ചർച്ച. വീണപൂവിൽ മാത്രമല്ല, ആശാന്റെ കവിതകളിൽ ഒന്നിലും ഇത്തരത്തിൽ ഒരു വരിയില്ലെന്നും പറയുന്നു.

ഇതോടെ ഈ വരികൾ ആരുടേതാണെന്നും ഏത് കൃതിയിൽ നിന്നുള്ളതാണ് എന്നുമുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പലരും ഇത് ചങ്ങമ്പുഴയുടെതാണെന്നും വൈലോപ്പിള്ളിയുടെതാണെന്നും അഭിപ്രായപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

ചാറ്റ് ജിപിറ്റിയോ എഐയുടെ സഹായമോ തേടിയിട്ടുണ്ടാകുമെന്നും അതാണ് താരത്തിനെ വഴിതെറ്റിച്ചതെന്നുമാണ് പലരും പറയുന്നത്. ഏതായാലും ആ വരികൾ ഏതു കവിതയിൽ നിന്നാണെന്നുള്ള അന്വേഷണവും തുടരുന്നു.