Rain Alert: യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ തമ്മിലെ വ്യത്യാസമെന്ത്? | Monsoon in Kerala, What is the difference between yellow, red and orange rain alerts Malayalam news - Malayalam Tv9

Rain Alert: യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ തമ്മിലെ വ്യത്യാസമെന്ത്?

Updated On: 

24 May 2025 14:22 PM

Rain Alerts: കേരളത്തിൽ കാലവർഷം നേരത്തെ എത്തിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ അലർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?

1 / 4കേരളത്തിൽ കാലവർഷം എത്തി. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ റെഡ് അലർ‌ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ കാലവർഷം എത്തി. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ റെഡ് അലർ‌ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

2 / 4

കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത്തരത്തിലുള്ള മഴ മുന്നറിയിപ്പുകൾ നൽകുന്നത്. എന്നാൽ ഈ അലർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ തമ്മിലെ വ്യത്യാസം എന്താകും?

3 / 4

മഴയുടെ തീവ്രത അനുസരിച്ചാണ് അലർട്ടുകൾ നൽകുന്നത്. യെല്ലോ, ഓറഞ്ച്, റെഡ് എന്നീ മൂന്ന് തരം മുന്നറിയിപ്പുകളാണ് ഉള്ളത്. യെല്ലോ അലർട്ടുകളുടെ അർത്ഥം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ്. 64.5 മില്ലീമീറ്റർ മുതൽ 111.5 മില്ലീമീറ്റർ മഴ വരെ ലഭിച്ചേക്കും.

4 / 4

ഏറ്റവും ജാ​ഗ്രത വേണ്ട മുന്നറിയിപ്പാണ് റെഡ് അലർട്ട്. അതിതീവ്ര മഴയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്‌. റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 204.4 മില്ലീമീറ്ററിന് മുകളിൽ മഴ ലഭിക്കുമെന്നാണ് അർത്ഥം. കൂടാതെ മുന്നറിയിപ്പ് ചാർട്ടിൽ പൊതുവെ വെള്ള, പച്ച നിറങ്ങളും കാണാം. വെള്ള നിറം ചാറ്റൽ മഴയേയും പച്ച നിറം മിതമായ മഴയേയും സൂചിപ്പിക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും