AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MS Dhoni: ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി എംഎസ് ധോണി

MS Dhoni ICC Hall Of Fame: ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് ധോണി

jayadevan-am
Jayadevan AM | Published: 10 Jun 2025 08:14 AM
ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരങ്ങളായ ഹാഷിം അംല, ഗ്രേയം സ്മിത്ത്, ഓസീസ് മുന്‍താരം മാത്യു ഹെയ്ഡന്‍, ന്യൂസിലന്‍ഡ് മുന്‍ താരം ഡാനിയല്‍ വെട്ടോറി, ഇംഗ്ലണ്ടിന്റെ വനിതാ താരം സാറാ ടെയ്‌ലര്‍, പാക് താരം സന മിര്‍ എന്നിവരും ഇടം നേടി (Image Credits: PTI)

1 / 5
ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് ധോണി പറഞ്ഞു. എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം, സ്വന്തം പേര് ചേര്‍ത്തുവയ്ക്കുന്നത് മികച്ച അനുഭവമാണെന്നും, അത് എന്നും ഓര്‍മകളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2 / 5
ഏകദിന, ടി20 ലോകകപ്പുകളിലും, ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോണി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്.

3 / 5
ധോണിയുടെ ആദ്യകാല പ്രകടനങ്ങള്‍ അദ്ദേഹത്തെ വ്യക്തതയും സംയമനവുമുള്ള താരമായി നേരത്തെ തന്നെ അടയാളപ്പെടുത്തിയിരുന്നുവെന്ന് ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. ധോണിയുടെ 14 വര്‍ഷത്തെ കരിയറിനുള്ള മികച്ച അംഗീകാരമാണ് ഐസിസിയുടെ ഈ ബഹുമതി.

4 / 5
350 ഏകദിനങ്ങളിലും, 90 ടെസ്റ്റുകളിലും, 98 ടി20കളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍, ഫിനിഷര്‍, വിക്കറ്റ് കീപ്പര്‍ റോളുകളില്‍ പകരക്കാരനില്ലാത്ത താരമാണ് ഇന്ന് ധോണി.

5 / 5