Naga Chaitanya: ബ്രേക്കപ്പായാല്‍ പിന്നെ സൗഹൃദമില്ല, ഇതുവരെ ചുംബിച്ചവരെ ഒന്നും ഞാന്‍ ഓര്‍ക്കുന്നില്ല: നാഗ ചൈതന്യ
Naga Chaitanya about his Relationships: നാഗ ചൈതന്യയും ശോഭതയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ സാമന്തയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. സാമന്തയാണ് ശരിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.

ഈയടുത്താണ് നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. അതിന് പിന്നാലെ നടി സാമന്തയുമായി നാഗ ചൈതന്യക്കുണ്ടായിരുന്ന ബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. Instagram Image

2017ല്‍ വിവാഹിതരായ നാഗ ചൈതന്യയും സാമന്തയും 2021ലാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മില്‍ പിരിയാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. Instagram Image

തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബ്രേക്കപ്പിന് ശേഷം കാമുകിമാരുമായി സൗഹൃദം ഉണ്ടാക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എത്ര സ്ത്രീകളെ ചുംബിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയില്ലെന്നുമാണ് നാഗ ചൈതന്യ പറഞ്ഞത്. Instagram Image

ഒരേ സമയം താന്‍ രണ്ട് ഡേറ്റ് ചെയ്തിട്ടുണ്ടെന്നും നാഗ ചൈതന്യ ഒരിക്കല്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ എല്ലാം അനുഭവിച്ചാല്‍ മാത്രമേ ഒരു വ്യക്തി വളരുവെന്നാണ് അന്ന് നാഗ ചൈതന്യ പറഞ്ഞത്. Instagram Image

സാമന്തയെ നാഗ ചൈതന്യ ചതിക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സാമന്തയുമായി പിരിഞ്ഞ ശേഷമാണ് താരം ശോഭതയുമായി അടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. Social Media Image