Nayanthara : തെലുങ്കിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന നടിമാർ; ഒന്നാം സ്ഥാനത്ത് നയൻ താര
Nayanthara Tops Most Paid Telugu Actress : തെലുങ്കിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന നടിമാരിൽ നയൻതാര ഒന്നാമത്. പട്ടികയിൽ രശ്മിക മന്ദണ്ണ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ അഭിനേതാക്കളുമുണ്ട്.

മലയാളത്തെ അപേക്ഷിച്ച് തമിഴ്, തെലുങ്ക്, കന്നഡ ചലച്ചിത്ര മേഖലകളിൽ നടീനടന്മാർക്ക് ശമ്പളം അധികമാണ്. തെലുങ്ക് സിനിമ മാത്രം എടുത്താൽ തന്നെ മലയാളത്തിലെ മുൻനിര നടന്മാരെക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന നടിമാരുണ്ട്. ഇവരിൽ മലയാളികളുമുണ്ടെന്നതാണ് രസകരമായ വസ്തുക.

നയൻ താര- കേരളത്തിൽ ജനിച്ച്, മലയാള സിനിമകളിലൂടെ തുടങ്ങി ഇന്ന് രാജ്യത്തെ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻ താര. തെലുങ്കിൽ അഞ്ച് മുതൽ 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന നയൻ താരയാണ് ഈ പട്ടികയിലെ മലയാളി സാന്നിധ്യം. നയൻസ് തന്നെയാണ് പട്ടികയിൽ ഒന്നാമത്.

രശ്മിക മന്ദണ്ണ- നിലവിൽ തെലുങ്കിലെ ഏറ്റവുമധികം മാർക്കറ്റ് വാല്യു ഉള്ള നടിമാരിൽ ഒരാളാണ് രശ്മിക. തെലുങ്കിൽ മൂന്ന് മുതൽ നാല് കോടി രൂപ വരെയാണ് താരത്തിൻ്റെ ശമ്പളം. സൽമാൻ ഖാനൊപ്പമുള്ള ബോളിവുഡ് സിനിമ 'സിക്കന്ദറി'ൽ 13 കോടി രൂപയാണ് രശ്മികയുടെ പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്.

സാമന്ത റൂത്ത് പ്രഭു- അഭിനയപ്രാധാന്യമുള്ള വിഷയങ്ങളിൽ സാമന്ത ഒരു നല്ല ചോയ്സാണ്. ഒരു തെലുങ്ക് ചിത്രത്തിന് 4-5 കോടി രൂപയാണ് സാമന്ത വാങ്ങുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം അഭിനേത്രി എന്ന നിലയിൽ ശ്രദ്ധേയ താരമാണ്.

മൃണാൽ താക്കൂർ - സീതാരാമം എന്ന ഒറ്റ ചിത്രം കൊണ്ട് പാൻ ഇൻഡ്യൻ അഭിനേത്രി ആയ നടിയാണ് മൃണാൽ താക്കൂർ. ജേഴ്സി എന്ന ചിത്രവും മൃണാലിൻ്റെ കരിയറിൽ നിർണായകമായിരുന്നു. ഏതാണ്ട് നാല് കോടി രൂപയാണ് താരത്തിൻ്റെ പ്രതിഫലം.

പൂജ ഹെഗ്ഡെ- നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള പൂജ ഹെഗ്ഡെയും തെലുങ്കിലെ ഒരു ശ്രദ്ധേയ താരമാണ്. നാല് കോടി രൂപയാണ് പൂജ ഹെഗ്ഡെയുടെ പ്രതിഫലം.