Nayanthara: കാത്തിരിപ്പിന് വിരാമം! ‘Nayanthara: Beyond The Fairy Tale’ വെള്ളിത്തിരയിലേക്ക്; റിലീസ് നവംബർ 18-ന്
Nayanthara Documentary: 2022 ജൂൺ 9 നാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹവും കരിയറുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം.

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതം ഫീച്ചർ ചെയ്തിട്ടുള്ള ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദി ഫെയറി ടെയ്ൽ നവംബർ 18-ന് റിലീസ് ചെയ്യും. നടിയുടെ 40-ാം ജന്മദിനം കൂടിയാണ് അന്നേദിവസം. (Image Credits: Nayanthara Instagram)

നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രണയവും വിവാഹവും ഉൾപ്പെടെയുള്ള സുന്ദര നിമിഷങ്ങളും ഡോക്യുമെന്ററിയിൽ ഉണ്ട്. 1.30 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദെെർഘ്യം. ((Image Credits: Social Media)

‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര കാണുക’ എന്ന അടിക്കുറിപ്പോടെ ഡോക്യുമെന്ററി റിലീസ് ചെയ്യുന്ന കാര്യം നെറ്റ്ഫിളിക്സാണ് ആരാധകരെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് 2 വർഷങ്ങൾക്ക് ശേഷമാണ് ഡോക്യുമെന്റി പുറത്തിറങ്ങുന്നത്. (Image Credits: Social Media)

കേരളത്തിൽ നിന്നെത്തി ബോളിവുഡ് വരെ നിറഞ്ഞ് നിൽക്കുന്ന നയൻതാരയുടെ സ്വകാര്യജീവിതവും ഡോക്യുമെന്ററിയുടെ പ്രമേയമാണ്. 2003-ൽ മമ്മൂട്ടി നായകനായ മനസ്സിനക്കരെ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നടി, അയ്യ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. (Image Credits: Nayanthara Instagram)

രജനികാന്തിന്റെ ചന്ദ്രമുഖിയിൽ അഭിനയിച്ചതും ഗജനിയുടെ വിജയമുമെല്ലാം തെന്നിന്ത്യയിൽ നയൻതാര എന്ന നടിയുടെ മൂല്യമുയർത്തി. തെലുങ്കിൽ ലക്ഷമി എന്ന ചിത്രത്തിലൂടെയും, കന്നടിയിൽ സൂപ്പർ എന്ന സിനിമയിലും നായികയായി. ജവാനിലൂടെ ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ചു. 20 വർഷം പിന്നിട്ട കരിയറിൽ 75 സിനിമകളുടെ ഭാഗമായി. (Image Credits: Nayanthara Instagram)