എല്ലാവരും പച്ച മുന്തിരി വാങ്ങിയോ... ന്യൂ ഇയറിൽ രാത്രി മേശയ്ക്ക് അടിയിലിരുന്ന് 12 മുന്തിരി കഴിച്ചാൽ ആ​ഗ്രഹം സാധിക്കുമോ? | New Year 2026 Viral trend 12 Green grapes under the table ritual, really its bring More Luck, Check details Malayalam news - Malayalam Tv9

Green Grapes Trends: എല്ലാവരും പച്ച മുന്തിരി വാങ്ങിയോ… ന്യൂ ഇയറിൽ രാത്രി മേശയ്ക്ക് അടിയിലിരുന്ന് 12 മുന്തിരി കഴിച്ചാൽ ആ​ഗ്രഹം സാധിക്കുമോ?

Published: 

31 Dec 2025 | 08:22 PM

Green Grapes Viral Trends: പുതുവർഷത്തോട് അനുബന്ധിച്ച് ഭാഗ്യം വന്നുചേരാൻ അർദ്ധരാത്രിയിൽ 12 മണിക്ക് മേശയ്ക്കടിയിലിരുന്ന് 12 പച്ച മുന്തിരി കഴിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രെൻഡ് പറയുന്നത്. ഇത് കേട്ട പാടെ പച്ച മുന്തിരി വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് ജെൻസികൾ ഉൾപ്പെടെയുള്ളവർ.

1 / 5പുതിയ ട്രെൻഡ് എന്തുമാകട്ടെ അത് നമ്മെ പഠിപ്പിക്കുന്നത് സോഷ്യൽ മീഡിയയാണ്. അത്തരത്തിൽ പുതുവർഷം പിറക്കാൻ പോകുന്നതിന് മുന്നോടിയായി സമൂഹ മാധ്യമങ്ങളിൽ വലിയ ട്രെൻഡായി മാറിയിരിക്കുകയാണ് പച്ച മുന്തിരി. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും നാട് മുഴുവൻ ഇപ്പോൾ പച്ച മുന്തിരിയുടെ പുറകെയാണ്. (Image Credits: Unsplash)

പുതിയ ട്രെൻഡ് എന്തുമാകട്ടെ അത് നമ്മെ പഠിപ്പിക്കുന്നത് സോഷ്യൽ മീഡിയയാണ്. അത്തരത്തിൽ പുതുവർഷം പിറക്കാൻ പോകുന്നതിന് മുന്നോടിയായി സമൂഹ മാധ്യമങ്ങളിൽ വലിയ ട്രെൻഡായി മാറിയിരിക്കുകയാണ് പച്ച മുന്തിരി. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും നാട് മുഴുവൻ ഇപ്പോൾ പച്ച മുന്തിരിയുടെ പുറകെയാണ്. (Image Credits: Unsplash)

2 / 5

പുതുവർഷത്തോട് അനുബന്ധിച്ച് ഭാഗ്യം വന്നുചേരാൻ അർദ്ധരാത്രിയിൽ 12 മണിക്ക് മേശയ്ക്കടിയിലിരുന്ന് 12 പച്ച മുന്തിരി കഴിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രെൻഡ് പറയുന്നത്. ഇത് കേട്ട പാടെ പച്ച മുന്തിരി വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് ജെൻസികൾ ഉൾപ്പെടെയുള്ളവർ. എന്നാൽ ഇതിനെ സോഷ്യൽ മീഡിയ ട്രെൻഡായി മാത്രം കാണേണ്ട. സ്പെയിനിലെ പുതുവർഷരാത്രിയിലെ ഒരു ആചാരമാണിത്. (Image Credits: Unsplash)

3 / 5

12 മുന്തിരികൾ എന്നാൽ ഒരു വർഷത്തെ ഓരോ മാസങ്ങളേയുമാണ് പ്രതിനിധീകരിക്കുന്നത്. അർധരാത്രിയിൽ പുതുവർഷം പുലരുന്നതിന് തൊട്ടുമുമ്പ് ഓരോ സെക്കന്റിലും ഓരോ മുന്തിരി വീതം കഴിക്കുക എന്നതാണ് ആചാരം. "ലാസ് ഡോസെ ഉവാസ് ഡി ലാ സുവെർട്ടെ" (Las Doce Uvas de la Suerte) അഥവാ ഭാഗ്യത്തിന്റെ പന്ത്രണ്ട് മുന്തിരികൾ എന്നറിയപ്പെടുന്ന ഈ പാരമ്പര്യം 19ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ മഡ്രിഡിലാണ് ആദ്യമായി ആരംഭിച്ചത്. (Image Credits: Unsplash)

4 / 5

ഡിസംബർ 31 അർധരാത്രിയിൽ പ്യൂർട്ട ഡെൽ സോൾ ചത്വരത്തിലെ ക്ലോക്കിൽ 12 തവണ മണി മുഴങ്ങുമ്പോൾ, അവിടെയുള്ള എല്ലാ കുടുംബാംഗങ്ങളും ഒത്തുകൂടുകയും ഓരോ മണിമുഴക്കത്തിനും ഓരോന്ന് വീതം 12 മുന്തിരികൾ കഴിക്കുകയും ചെയ്യുന്നു. അക്കാലത്തെ പണമുള്ളവർ ക്രിസ്മസ് കാലത്ത് മുന്തിരിയും ഷാംപെയിനും കഴിക്കുന്ന പതിവുണ്ടായിരുന്നും. എന്നാൽ അതിനെ പരിഹസിച്ചുകൊണ്ട് സാധാരണക്കാർ ഒത്തുകൂടി മുന്തിരി കഴിക്കാൻ തുടങ്ങിയെന്നുമാണ് പറയപ്പെടുന്നത്. (Image Credits: Unsplash)

5 / 5

അതേസമയം, 1900-കളുടെ അവസാനത്തിൽ അലിസാന്റെയിലെ മുന്തിരി കർഷകർക്ക് ആവശ്യത്തിലധികം വിളവ് ലഭിക്കുകയും അധികം വന്ന മുന്തിരികൾ വിറ്റഴിക്കാനായി അവർ കണ്ടെത്തിയ ഒരു വിദ്യയായിരുന്നു ഈ ആചാരമെന്നും ചിലർ പറയപ്പെടുന്നുണ്ട്. എന്നാൽ അർദ്ധരാത്രിയിൽ മേശക്കടിയിലിരുന്ന് മുന്തിരികൾ കഴിച്ചാൽ പ്രണയസാഫല്യവും ഭാഗ്യവും ഐശ്വര്യവും കൈവരുമെന്നത് നിലവിലെ സോഷ്യൽ മീഡിയാ ട്രെൻഡാണ്. (Image Credits: Unsplash)

എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
കൂൺ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം? ഇല്ലെങ്കിൽ...
ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ