Nikita Naiyar: നികിതയെ തട്ടിയെടുത്ത വില്‍സണ്‍സ് ഡിസീസ്; എന്താണ് ഈ രോഗത്തിന് കാരണം?
Nikita Naiyar Death Reason: മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നികിത നയ്യാര്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. സെന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു നികിത. 21ാം വയസിലാണ് നികിതയുടെ അന്ത്യം.

ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിയായ നികിതയില്‍ കണ്ടെത്തിയത് അപൂര്‍ രോഗമായ വില്‍സണ്‍സ് ഡിസീസ് ആണ്. ഈ രോഗം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് തവണ നികിതയുടെ കരള്‍ മാറ്റിവെച്ചിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ ഒരാഴ്ച പിന്നിടുമ്പോഴാണ് മരണം സംഭവിച്ചത്. (Image Credits: Instagram)

നികിതയുടെ മാരണവാര്‍ത്ത പുറത്തുവന്നതോടെ പലരിലും ഭയം നിറച്ചിരിക്കുകയാണ് വില്‍സണ്‍സ് ഡിസീസ്. കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വില്‍സണ്‍സ് ഡിസീസ്. കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. (Image Credits: Instagram)

ഒരു അപൂര്‍വ ജനിതക വൈകല്യമാണ് വില്‍സണ്‍സ് ഡിസീസ്. ഈ അവസ്ഥ കരളിന്റെ പ്രവര്‍ത്തനം മോശമാക്കുന്നു. രോഗനിര്‍ണയത്തിന് വൈകുന്നതാണ് മരണം സംഭവിക്കുന്നതിലേക്ക് നയിക്കുന്നത്. (Image Credits: Instagram)

അതേസമയം, കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ നികിതയുടെ സംസ്‌കാരം കൊച്ചിയില്‍ നടക്കും. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലുള്ള വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. (Image Credits: Instagram)

നമിതാ മാധവന്‍കുട്ടി (കപ്പാ ടിവി), ഡോണി തോമസ് (യുഎസ്എ) എന്നിവരാണ് നികിതയുടെ മാതാപിതാക്കള്‍. (Image Credits: Instagram)