സിന്ധുവും നിഖാത് സരിനും പുറത്ത്; ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിനം | Olympics 2024 PV Sindhu Nikhat Zareen HS Pranoy Satvik Chirag Hockey Lost Yesterday Malayalam news - Malayalam Tv9

Olympics 2024 : സിന്ധുവും നിഖാത് സരിനും പുറത്ത്; ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിനം

Published: 

02 Aug 2024 11:49 AM

Olympics 2024 PV Sindhu : ഇന്ത്യക്കായി ഇന്നലെ മത്സരിച്ച രണ്ട് പേർക്കൊഴികെ ബാക്കിയെല്ലാവർക്കും നിരാശയായിരുന്നു. ഷൂട്ടിംഗിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെ, ബാഡ്മിൻ്റൺ പ്രീ ക്വാർട്ടർ വിജയിച്ച ലക്ഷ്യ സെൻ എന്നിവരൊഴികെ ഇന്ത്യക്കായി മത്സരിച്ച മെഡൽ പ്രതീക്ഷയുള്ളവരെല്ലാം ഇന്നലെ തോറ്റു.

1 / 6ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിവസമായിരുന്നു. മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധുവും നിഖാത് സരീനും പുറത്തായി. മലയാളി താരം എച്ച്എസ് പ്രണോയുടെ യാത്രയും ഇന്നലെ അവസാനിച്ചു. പ്രണോയിയെ തോല്പിച്ചത് ഇന്ത്യൻ താരം തന്നെയായ ലക്ഷ്യ സെൻ. നിരാശയിലും മറ്റൊരു ഉന്ത്യൻ താരം അടുത്ത റൗണ്ടിലെത്തിയെന്നത് ആശ്വാസമാണ്. ബാഡ്മിൻ്റണിൽ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പുറത്തായി. ഹോക്കിയിലും തോറ്റെങ്കിലും ഇന്ത്യ പുറത്തായിട്ടില്ല. ഇന്നലെ ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ വെങ്കലം നേടി ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം മൂന്നിലെത്തിച്ചത് മാത്രമാണ് നേട്ടമായത്.

ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിവസമായിരുന്നു. മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധുവും നിഖാത് സരീനും പുറത്തായി. മലയാളി താരം എച്ച്എസ് പ്രണോയുടെ യാത്രയും ഇന്നലെ അവസാനിച്ചു. പ്രണോയിയെ തോല്പിച്ചത് ഇന്ത്യൻ താരം തന്നെയായ ലക്ഷ്യ സെൻ. നിരാശയിലും മറ്റൊരു ഉന്ത്യൻ താരം അടുത്ത റൗണ്ടിലെത്തിയെന്നത് ആശ്വാസമാണ്. ബാഡ്മിൻ്റണിൽ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പുറത്തായി. ഹോക്കിയിലും തോറ്റെങ്കിലും ഇന്ത്യ പുറത്തായിട്ടില്ല. ഇന്നലെ ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ വെങ്കലം നേടി ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം മൂന്നിലെത്തിച്ചത് മാത്രമാണ് നേട്ടമായത്.

2 / 6

മെഡലുറപ്പിച്ചിരുന്ന പിവി സിന്ധു വനിതാ സിംഗിൾസ് ബാഡ്മിൻ്റണിൽ പ്രീ ക്വാർട്ടറിലാണ് വീണത്. ചൈനയുടെ ഹേ ബിങ്ജാവോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു അടിയറവ് പറഞ്ഞു. ആദ്യ സെറ്റിൽ സിന്ധു മികച്ച പോരാട്ടം നടത്തിയെങ്കിലും രണ്ടാം സെറ്റിൽ ഇത് ആവർത്തിക്കാനായില്ല. സ്കോർ 21-19, 21-14.

3 / 6

ഇടിക്കൂട്ടിൽ ഇന്ത്യയുടെ നിഖാത് സരീനും പ്രീ ക്വാർട്ടറിലാണ് പുറത്തായത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സരീനെ വനിതകളുടെ 50 കിലോ വിഭാഗത്തിൽ 5-0 എന്ന സ്കോറിന് ചൈനയുടെ ടോപ്പ് സീഡ് വു യു പരാജയപ്പെടുത്തി.

4 / 6

പുരുഷ സിംഗിൾസ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുമെന്നായപ്പോഴേ ആരെങ്കിലും ഒരാൾ പുറത്താവുമെന്നുറപ്പിച്ചിരുന്നു. അത് പ്രണോയ് ആയി. പ്രണോയിയെ 21-12, 21-6 എന്ന സ്കോറിന് അനായാസം കീഴടക്കിയ ലക്ഷ്യ സെൻ ക്വാർട്ടറിലേക്ക് മുന്നേറി.

5 / 6

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക് സായ്‌രാജ് - ചിരാഗ് ചെട്ടി സഖ്യം മലേഷ്യൻ ജോഡിയായ ആരോണ്‍ ചിയ- സോഹ് വൂയ് യിക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ 21-13, 14-21, 16-21.

6 / 6

ഹോക്കി പൂൾ ബിയിൽ ഇന്ത്യ ബെൽജിയത്തോട് 2-1 എന്ന സ്കോറിന് അടിയറവ് പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് തോറ്റെങ്കിലും ഇന്ത്യ പുറത്തായിട്ടില്ല. ഇന്ന് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അവസാന പൂൾ മത്സരം കളിക്കും.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം