OTT Updates : ബോക്സ്ഓഫീസിൽ മാത്രമല്ല; ഒടിടിയിലും തെലുങ്ക് ചിത്രങ്ങൾ നേടുന്നത് ആയിരം കോടിയാണ്
Telugu Movie OTT Updates : അടുത്തിടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ച സിനിമ ഇൻഡസ്ട്രിയാണ് തെലുങ്ക്. ബാഹുബലി, ആർആർആർ, പുഷ്പ തുടങ്ങിയ ടോളിവുഡ് ചിത്രങ്ങൾ പാൻ ഇന്ത്യ തലത്തിലാണ് ട്രെൻഡായി മാറിയത്. ബോക്സ്ഓഫീസിലും മാത്രമല്ല തെലുങ്ക് ചിത്രങ്ങൾ കോടികൾ ഒടിടിയിലും നേടിയെടുക്കുന്നുണ്ട്. ടോളിവുഡ് ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി കോടികളാണ് ഒടിടി പ്ലാറ്റ്ഫോമുകൾ ചിലവഴിക്കുന്നത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

നാഗ് അശ്വിൻ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി. അഭിതാഭ് ബച്ചൻ, കമൽ ഹസൻ ഉൾപ്പെടെയുള്ള പാൻ ഇന്ത്യൻ താരങ്ങൾ ചിത്രങ്ങൾ അണിനിരിക്കുന്നത്. റിക്കോർഡ് തുകയ്ക്കാണ് കൽക്കിയുടെ ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. 375 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്

പാൻ ഇന്ത്യൻ സിനിമ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നെറ്റ്ഫ്ലിക്സ് പുഷ്പ 2ൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നു. 250 കോടി രൂപയ്ക്കാണ് പുഷ്പ 2ൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

ശങ്കറും റാം ചരണും ഒന്നിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ഗെയിം ചേഞ്ചർ. 105 കോടിക്ക് സീ5 ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജുനിയർ എൻടിആറിൻ്റെ അടുത്തതായി എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് ദേവര. കൊരട്ടല ശിവ ഒരുക്കുന്ന ചിത്രത്തിൻ്റെ ഒടിടി അവകാശം വിറ്റു പോയിട്ടുള്ളത് 155 കോടിക്കാണെന്ന് റിപ്പോർട്ട്

പവൻ കല്യാണിൻ്റെ അടുത്തതായി തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ഒജി. നെറ്റ്ഫ്ലിക്സ് ഈ ചിത്രത്തിൻ്റെ ഒടിടി അവകാശം നേരത്തെ തന്നെ സ്വന്തമാക്കിയിരിക്കുന്ന. റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോം പവർ സ്റ്റാറിൻ്റെ ചിത്രത്തിനായി ചിലവഴിച്ചത് 90 കോടി രൂപയാണ്.