Pearle Maaney: ഒരു കുഞ്ഞിനെ കൂടി ശ്രീനിയോട് ചോദിച്ച് നോക്കാം; ഞങ്ങള്‍ പ്ലാന്‍ ചെയ്താണ് ഗര്‍ഭിണിയാകുന്നത്: പേളി മാണി
Pearle Maaney About Her Baby Planning: പേളി മാണിയുടെ ഗര്‍ഭകാലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരാറുണ്ട്. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും മക്കള്‍ക്കുമൊപ്പമുള്ള എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

പേളി മാണി മൂന്നാമതും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഏറെ നാളായി പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഒരു കുഞ്ഞ് കൂടി വേണോ എന്നതിനെ കുറിച്ച് പേളി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു പൊതുപരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് പേളി കുഞ്ഞിനെ കുറിച്ച് പറയുന്നത്. (Image Credits: Instagram)

പ്രസവനിരക്ക് കേരളത്തില്‍ കുറയുന്നതിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് പേളി നല്‍കിയ മറുപടി ഇങ്ങനെയാണ്, അതില്‍ കൂടുതലായി എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. എന്നെ കൊണ്ട് പറ്റുന്നത് പോലെ രണ്ടെണ്ണത്തിന് ശ്രമിച്ചു. ഇനി ഒന്നിനെ കൂടി ശ്രീനിയോട് ചോദിച്ച് നോക്കാം. പക്ഷെ എനിക്കതില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നും പേളി തമാശ രൂപേണ പറഞ്ഞു. (Image Credits: Instagram)

ഞങ്ങള്‍ പ്ലാന്‍ ചെയ്താണ് ഗര്‍ഭിണിയാകുന്നത്. കല്യാണം കഴിഞ്ഞ സമയത്ത് ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കുകയായിരുന്നു ഞാന്‍. കരാര്‍ എഴുതിയ സമയത്ത് അവര്‍ പറഞ്ഞിരുന്നു തടി വെക്കരുത്, മുടി വെട്ടരുത്, മുടി കളര്‍ ചെയ്യരുത് എന്ന്. അതുകൊണ്ട് ആ സിനിമ കഴിഞ്ഞയുടനെ ഞങ്ങള്‍ കുഞ്ഞിന് വേണ്ടി ശ്രമിച്ചു. നല്ലൊരു മോളെ ലഭിച്ചു. (Image Credits: Instagram)

രണ്ടാമതൊരാളെ വേണമെന്ന് ആഗ്രഹിച്ചു അതും സാധിച്ചു. എനിക്കും ശ്രീനിക്കും കുഞ്ഞുങ്ങളെ അത്രയ്ക്കും ഇഷ്ടമാണ്. കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ എന്റെ ജീവിതം മാറ്റിയിട്ടില്ല. ഞാന്‍ എവിടെ പോയാലും അവരെയും കൊണ്ടുപോകും. ഞാന്‍ കഴിക്കുന്നതെല്ലാം അവര്‍ക്കും കൊടുക്കാറുണ്ട്. (Image Credits: Instagram)

പ്രസവം കഴിഞ്ഞയുടനെ വിറയലുണ്ടാകുമല്ലോ അതെനിക്ക് കൂടുതലായിട്ട് ഉണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അന്ന് കുഞ്ഞിനെ നോക്കിയത് ശ്രീനിയായിരുന്നുവെന്നും പേളി പറഞ്ഞു. (Image Credits: Instagram)