Platinum Price: സ്വർണമല്ല, കുതിപ്പിൽ മുന്നിൽ ‘വെള്ളിയുടെ അപരൻ’, വിലയിൽ വൻ വർദ്ധനവ്
Platinum Price Hike: വ്യാവസായിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ ഇവയ്ക്ക് വലിയ ഡിമാൻഡുണ്ട്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ ഈ ലോഹം 168 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട ലോഹങ്ങളായ സ്വർണവും വെള്ളിയും പിടിതരാതെ കുതിക്കുകയാണ്. സ്വർണം ഒരു ലക്ഷം കടന്നും വെള്ളി മൂന്ന് ലക്ഷം കടന്നും മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ട് ദിവസങ്ങളേറെ ആയി. എന്നാൽ സ്വർണത്തെയും വെള്ളിയേയും പിന്നിലാക്കി കുതിക്കുന്ന മറ്റൊരു ലോഹമുണ്ടെന്ന് അറിയാമോ?

2025ല്‍, ലോഹ വിപണി ശ്രദ്ധേയമായ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. വെള്ളി 207 ശതമാനം, ലിഥിയം 103 ശതമാനം, ചെമ്പ് 37 ശതമാനം, അലൂമിനിയം 19 ശതമാനം, യുറേനിയം 15 ശതമാനം, സ്വര്‍ണം 70 ശതമാനം എന്നിങ്ങനെ വർദ്ധിച്ചു. എന്നാൽ പ്ലാറ്റിനത്തിന് 156 ശതമാനം വർദ്ധനവാണുണ്ടായത്.

ഈ കുതിച്ചുചാട്ടം ആഗോള ലോഹ മേഖലയില്‍ പ്ലാറ്റിനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെ ഓർമപ്പെടുത്തുന്നു. കണക്കുകൾ പ്രകാരം, 2025 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ പ്ലാറ്റിനം 168 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

പ്ലാറ്റിനത്തിന് വ്യാവസായിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ വലിയ ഡിമാൻഡുണ്ട്. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍, നൂതന ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, പരിസ്ഥിതി സൗഹൃദ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകള്‍ പോലുള്ള ഭാവിയെ വ്യവസായങ്ങളിൽ പ്ലാറ്റിനം ഒരു പ്രധാന ഘടകമാണ്.

ഈട്, സ്വാഭാവിക വെളുത്ത തിളക്കം എന്നിവ കാരണം ആഭരണമേഖലയിലും പ്ലാറ്റിനത്തിന് ഉയർന്ന മൂല്യമുണ്ട്. മോതിരങ്ങള്‍, മാലകള്‍, വാച്ചുകള്‍ തുടങ്ങി നിരവധി പ്ലാറ്റിനം ആഭരണങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തരത്തിലുള്ള ഉയർന്ന ഡിമാൻഡും പരിമിതമായ വിതരണവുമാണ് പ്ലാറ്റിനത്തിന്റെ വില ഉയർത്തുന്നത്. (Image Credit: Getty Images)