50 എംപിയുടെ ട്രിപ്പിൾ ക്യാമറ; വില 22000 രൂപ: ഷവോമിയുടെ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക് | Poco X7 Pro With Xiaomi Hyper OS 2.0 And Tripple Camera To Launch In India This December Malayalam news - Malayalam Tv9

POCO X7 Pro : 50 എംപിയുടെ ട്രിപ്പിൾ ക്യാമറ; വില 22000 രൂപ: ഷവോമിയുടെ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക്

Published: 

13 Nov 2024 09:54 AM

Poco X7 Pro With Xiaomi Hyper OS 2.0 : ഷവോമിയുടെ ആൻഡ്രോയ്ഡ് സ്കിൻ വേർഷൻ ഹൈപ്പർ ഒഎസ് 2 ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുക പോകോ എക്സ്7 പ്രോ. അടുത്ത മാസം തന്നെ ഈ മോഡൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് വിവരം.

1 / 5ഷവോമിയുടെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സ്കിൻ വേർഷൻ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക്. കഴിഞ്ഞ മാസം ചൈനയിലാണ് ഹൈപ്പർ ഒഎസ് അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ സ്കിൻ വേർഷൻ ആദ്യമായി വരിക പോകോയുടെ എക്സ്7 പ്രോയിലാവുമെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Poco X)

ഷവോമിയുടെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സ്കിൻ വേർഷൻ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക്. കഴിഞ്ഞ മാസം ചൈനയിലാണ് ഹൈപ്പർ ഒഎസ് അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ സ്കിൻ വേർഷൻ ആദ്യമായി വരിക പോകോയുടെ എക്സ്7 പ്രോയിലാവുമെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Poco X)

2 / 5

പുതിയ പോകോ എക്സ് സീരീസ് അടുത്ത മാസം ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് വിവരം. പോകോ എക്സ് 7 സീരീസിലെ പോക്സോ എക്സ് 7 പ്രോയിലാവും ഹൈപ്പർ ഒഎസ് 2 പരീക്ഷിക്കുക. റെഡ്മി നോട്ട് 14 പ്രോ+ൻ്റെ റീബ്രാൻഡഡ് പതിപ്പാണ് പോകോ എക്സ്7 പ്രോ. (Image Courtesy - Poco X)

3 / 5

ചൈനയിൽ ഷവോമി 15ലാണ് ആദ്യമായി ഹൈപ്പർ ഒഎസ് 2 അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ മോഡൽ അടുത്ത വർഷമേ പുറത്തിറങ്ങൂ. അതുകൊണ്ട് തന്നെ അടുത്ത മാസം പുറത്തിറങ്ങുന്ന പോകോ എക്സ്7 പ്രോ ആവും ഹൈപ്പർ ഒഎസ് 2 ഉപയോഗിച്ച് ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യ ഫോൺ. (Image Courtesy - Poco X)

4 / 5

ഇന്ത്യൻ കറൻസിയിൽ ഏകദേശം 22,000 രൂപ മുതലാണ് റെഡ്മി നോട്ട് 14+ മോഡലുകളുടെ വില ആരംഭിക്കുന്നത്. 6.67 ഇഞ്ച് 1.5കെ ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. സ്ന്പാഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ 16 ജിബി വരെ റാമും 512 ജിബി വരെ ഇൻ്റേണൽ മെമ്മറിയുമുണ്ട്. (Image Courtesy - Poco X)

5 / 5

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ ലൈറ്റ് ഹണ്ടർ 900 സെൻസർ, എ മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ സെൻസർ, 50 മെഗാപിക്സൽ പോർട്രൈറ്റ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് റിയറിൽ ഉള്ളത്. 20 മെഗാപിക്സൽ ക്യാമറ മുന്നിലുണ്ട്. 6200 എംഎഎച്ച് ബാറ്ററിയും 90 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ട്. (Image Courtesy - Poco X)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും