PM Kisan: പിഎം കിസാന്‍ 22ാം ഗഡു എപ്പോള്‍ ലഭിക്കും? 2,000 രൂപയിലും കൂടുതലുണ്ടാകുമോ?
PM Kisan Samman Nidhi 22nd Instalment Date: വരാനിരിക്കുന്ന ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 22ാമത്തെ ഗഡുവിനായി കാത്തിരിക്കുകയാണ് ഗുണഭോക്താക്കള്‍. രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി ആരംഭിച്ച ഈ പദ്ധതി വിപുലമായ സാമ്പത്തിക സഹായമാണ് നല്‍കുന്നത്. (Image Credits: TV9 Network

കിസാന്‍ സമ്മാന്‍ നിധിയുടെ 22ാം ഗഡു ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്നാണ് വിവരം. എന്നാല്‍ വര്‍ധിച്ചുവരുന്ന കാര്‍ഷിക ചെലവുകള്‍ കാരണം ഈ വര്‍ഷം സര്‍ക്കാര്‍ തുക വര്‍ധിപ്പിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

വരാനിരിക്കുന്ന ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല.

എന്നാല്‍ 22ാം ഗഡു കൈപ്പറ്റുന്നതിന് ഇകെവൈസി മാത്രം മതിയാകില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. അദ്വിതീയ ഐഡിയുള്ള കര്‍ഷകര്‍ക്ക് മാത്രമായിരിക്കും ചിലപ്പോള്‍ ആനുകൂല്യം ലഭിക്കുന്നത്.

2026 ഫെബ്രുവരി ഒന്നിന് നടക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ഗഡു എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.