Prayaga Martin: ‘ചുമ്മാതല്ല കിളിപാറി നടന്നിരുന്നത് അല്ലേ?’; പ്രയാഗ മാര്‍ട്ടിനെതിരെ കമന്റുകള്‍
Prayaga Martin Drugs Case: സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിട്ടുള്ള താരമാണ് പ്രയാഗ മാര്‍ട്ടിന്‍. താരത്തിന്റെ എല്ലാ ഫോട്ടോകളും വളരെയധികം ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എന്നാല്‍ അത് ഒരു വാര്‍ത്തയുടെ പിന്നാലെയാണെന്ന് മാത്രം.

ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിക്കപ്പെട്ടതിന് പിന്നാലെ പുറത്തുവന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിനെ കാണാന്‍ ഹോട്ടലില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഓം പ്രകാശ് ഇവര്‍ക്കായി കൊച്ചിയില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. (Image Credits: Instagram)

ഏറെ നാളായി സിനിമയില്‍ സജീവമല്ലാത്ത പ്രയാഗ മാര്‍ട്ടിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രയാഗ മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. (Image Credits: Instagram)

തമിഴിലൂടെയാണ് നായികയായി പ്രയാഗ ആദ്യമായി വേഷമിടുന്നത്. വളരെ വ്യത്യസ്തമായ ഗെറ്റപ്പുകള്‍ കൊണ്ടാണ് താരം എപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളത്. ഇതിനെതിരെ പലപ്പോഴും വിമര്‍ശനങ്ങളും ഉണ്ടാകാറുണ്ട്. (Image Credits: Instagram)

ഇപ്പോഴിതാ ഓം പ്രകാശുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ പ്രയാഗയുടെ പോസ്റ്റുകള്‍ക്ക് താഴെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലേ, ആ ശ്രീനാഥ് ഭാസി മോനും മോളും അകത്താകുമോ, നീ ഓം പ്രകാശിന്റെ ആള്‍ ആണെന്നൊക്കെ കേള്‍ക്കുന്നു, തുടങ്ങിയ കമന്റുകളാണ് പ്രയാഗയുടെ പോസ്റ്റിന് താഴെ വരുന്നത്. (Image Credits: Instagram)

വാര്‍ത്തയുടെ പേരില്‍ മാത്രമല്ല, പ്രയാഗയുടെ ലുക്കുമായി ബന്ധപ്പെട്ടും കമന്റുകള്‍ വരുന്നുണ്ട്. പ്രയാഗയുടെ മുടിയുടെയും ഡ്രസിങ് സ്‌റ്റൈലും കണ്ടപ്പോള്‍ മുമ്പേ ഡൗട്ട് തോന്നിയിരുന്നു, എന്തേലും പറഞ്ഞാല്‍ സദാചാര പോലീസ് ആയിപ്പോകുന്ന കാലമല്ലേ, എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. (Image Credits: Instagram)